മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഇഫ്താർ സംഗമം യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് അധ്യക്ഷത വഹിച്ചു.സാജിത്ത് സാർ ഈദ് സന്ദേശം നൽകി.ഫാ.ജോസഫ് ചെരിവുപുരയിടം,ജിലി ജോർജ്,പോൾ പി.എഫ്.,ഒ.എസ്.തോമസ്,ചെറിയാൻ മഠത്തിൽ,ഒ.ജെ.ബേബി,സാബു പി.വി.,സുപ്രഭ വിജയൻ എന്നിവർ സംസാരിച്ചു.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു.
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.







