നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി.

ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ്, പോലീസ് നിരീക്ഷകരും ജില്ലയിലെത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഡോ. ശ്രീധര്‍ ബാബു അധാന്‍കിയാണ് ജില്ലയിലെ പൊതുനിരീക്ഷകന്‍. ഉത്തരാഖണ്ഡിലെ ലേബര്‍, സോഷ്യല്‍ വെല്‍ഫെയര്‍, പ്ലാനിംഗ് സെക്രട്ടറിയാണ്. 2008 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഫോണ്‍- 04936 284204, മൊബൈല്‍ നമ്പര്‍: 9947552166, ഇ മെയില്‍: generalobserverwyd26@gmail.com

കനിക ഹസിജയാണ് ജില്ലയിലെ ചെലവ് നിരീക്ഷക. ഡല്‍ഹിയില്‍ ഇന്‍കം ടാക്സ് കമ്മീഷണറാണ്. 2015 ബാച്ച് ഐആര്‍എഎസ് ഉദ്യോഗസ്ഥയാണ്. നിയമസഭാ തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ചെലവ് ഇവര്‍ നിരീക്ഷിക്കും. ഫോണ്‍: 04936 284024, ഇ മെയില്‍: expenditureobserverwyd2026@gmail.com

ഡോ. വിഷ്ണുകാന്താണ് ജില്ലയിലെ പോലീസ് നിരീക്ഷകന്‍. രാജസ്ഥാനിലെ ഐജി സെക്യൂരിറ്റിയാണ്. 2005 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഫോണ്‍: 04936 284014, ഇ മെയില്‍: polobserver2026@gmail.com

തെരഞ്ഞെടുപ്പ്് നിരീക്ഷകരുടെ ഓഫീസ് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലാണ് പ്രവര്‍ത്തിക്കുക. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളും നിരീക്ഷകര്‍ പരിശോധിക്കും. ജില്ലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുനിരീക്ഷകര്‍ വിലയിരുത്തി.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.

പട്ടികയിൽ പേരില്ല; എൻഡിഎ സ്ഥാനാർഥി ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല

പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർഥിയായ ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല. ഇവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലില്ലാത്തതാണ് കാരണം. ഇതോടെ കേന്ദ്ര മന്ത്രി പങ്കെടുത്ത റോഡ് ഷോനിർത്തി. പിന്നാലെ മത്സരിക്കുന്നതിൽ നിന്നും പിൻവാങ്ങി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്‌മിപ്രിയ താമസിക്കുന്നതെങ്കിലും

എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.ആർ കേളു ഇന്ന് പത്രിക സമർപ്പിക്കും

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സഞ്ജമായതായി നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാർഥിയാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ പത്തു വർഷമായി നടത്തിയ വികസനം അറിഞ്ഞ് ജനം കൂടെ നിൽക്കുമെന്നും സ്ഥാനാർഥിയുടെ വിജയത്തിനായി ഇന്ന് (മാർച്ച

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ

ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെയും വധിച്ചെന്ന അവകാശ വാദവുമായി ഇസ്രയേൽ. രണ്ട് ദിവസത്തിനിടെ വധിക്കുന്ന മൂന്നാമത്തെ ഉന്നത നേതാവാണ് ഇസ്മായിൽ ഖാത്തിബ്. ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെയും ബാസിജ് പാരാമിലിട്ടറി

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ തുറന്ന് പ്രവര്‍ത്തിക്കില്ല

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 19) എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

സൗജന്യ ആയോധന കലാ പരിശീലനം

ജപ്പാൻ കരാത്തെ കെൻയു – റിയു ഇന്ത്യയുടെയും വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആയോധന കലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗജന്യ പരിശീലനം നൽകുന്നു. കരാത്തേ , ജൂഡോ, ഫിറ്റ്നസ് എന്നിവയിലായിരിക്കും പരിശീലനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.