വിശ്വാസവും സ്നേഹവും ഇഴചേർന്ന സായാഹ്നത്തിന് സാക്ഷ്യം വഹിച്ച് കാരാട്ടുകുന്ന് മഹല്ല് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കാരാട്ടുകുന്ന് മഹല്ല് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹല്ല് നിവാസികൾക്കായി ഒരുക്കിയ സംഗമത്തിൽ മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മഹല്ലിലെ പ്രതിഭകളെയും വിവിധ പൊതുപരീക്ഷകളിൽ മികച്ച നേട്ടം കൊയ്ത വിദ്യാർത്ഥികളെയും ആദരിച്ചു.
മഹല്ല് ഭാരവാഹികൾ, ഉസ്താദുമാർ, രക്ഷിതാക്കൾ . യുവജന കൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു.
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.







