ദുബായില്‍ നിന്ന് സ്വർണം, വെള്ളി ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

തിരുവനന്തപുരം :
ദുബായിൽ നിന്നും ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. വജ്രം പതിച്ച സ്വർണം, വെള്ളി ആഭരണങ്ങള്‍ക്കാണ് നിയന്ത്രണം. ദുബായ് വിപണിയില്‍ സ്വർണവും വെള്ളിയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ഈ ഇനങ്ങളുടെ ഇറക്കുമതി നയം ‘ഫ്രീ’യിൽ നിന്ന് ‘റസ്ട്രിക്ടഡ്’ ആയി മാറ്റി. നിയന്ത്രണം പ്രാബല്യത്തിൽ വരികയും 2026 ജൂൺ 30 വരെ തുടരുകയും ചെയ്യും.
ദുബായിൽ ഒരു ഔൺസ് സ്വർണത്തിന് 30 വരെ ഡിസ്കൗണ്ട് ലഭ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിലപാടിലേക്ക് ഇന്ത്യ കടന്നതും. യു എസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ, ഇറാൻ്റെ ആക്രമണങ്ങളും യുദ്ധസാഹചര്യവും ദുബായിലെ വ്യാപാര, വിനോദസഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർവീസുകൾ നിലച്ചതോടെ വ്യാപരം വർധിപ്പിക്കാന്‍ ഡിസ്കൗണ്ട് നൽകി ആഭരണങ്ങൾ വിൽക്കാൻ കച്ചവടക്കാർ നിർബന്ധിതരാകുകയായിരുന്നു.

വിമാന സർവ്വീസ് ആരംഭിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന സ്വർണവും വെള്ളി ആഭരണങ്ങളും ഇന്ത്യയിലേക്ക് കടന്നുവരുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്. ഇത് ആഭ്യന്തര വിപണിയിൽ താത്കാലികമായി വിലയിടിവ് ഉണ്ടാക്കാം. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

“ഈ നടപടി അനിയന്ത്രിതമായ ഇറക്കുമതി തടയാനും, ആഭ്യന്തര നിർമാതാക്കളെ സംരക്ഷിക്കാനുമാണ്. വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനും, ഡ്യൂട്ടി ആർബിട്രേജ് തടയാനും ഇത് സഹായിക്കും.”ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പൃഥ്വിരാജ് കോത്താരി പറഞ്ഞു. സ്വർണവും വെള്ളിയും വിലകൾ അടുത്തകാലത്ത് ഇടിഞ്ഞെങ്കിലും, യു.എസ്-ഇറാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ വില മുന്നോട്ട് കുതിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

ഈ ഒരു ശീലം മതി നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നശിക്കും

എല്ലാ മനുഷ്യര്‍ക്കും അവരവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ചിലര്‍ അതൊക്കെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടാവാം. പക്ഷേ മറ്റ്ചിലരാകട്ടെ മോശം ശീലങ്ങള്‍ പിന്തുടര്‍ന്ന് ശരീരവും മനസും ഒക്കെ അപകടത്തില്‍പ്പെടുത്തുന്നുമുണ്ട്. വര്‍ഷങ്ങളായി ഹൃദ്രോഗ ചികിത്സാരംഗത്ത്

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ്

നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പുഴമുടി: പുഴമുടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാവുംമന്ദം പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ് (36) ആണ് മരണപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയും ജിനേഷ് ജീപ്പിനടിയിൽപ്പെടുകയുമായിരുന്നു. അപകടം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

നിയമസഭാ തെരഞ്ഞെടുപ്പ്; സി വിജില്‍ ആപ്പിലൂടെ പെരുമാറ്റച്ചട്ട ലംഘനം അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ്. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ സി

മാനന്തവാടിയിൽ വൺവേ സമയം മാറ്റി.

മാനന്തവാടി: മാനന്തവാടി ടൗണിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് വൺവേ സമയത്തിൽ മാറ്റം വരുത്തിയതായി നഗരസഭ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഏർപ്പെടുത്തിയ നിയന്ത്രണം ഇനി മുതൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.