നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്
വയനാട് ജില്ലയില്‍ രണ്ട് ദിവസത്തെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. പരസ്യ പ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച (ഏപ്രില്‍ 7) വൈകുന്നരം ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച (ഏപ്രില്‍ 9) വൈകുന്നേരം ആറ് മണി വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. മദ്യഷാപ്പുകള്‍, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ മദ്യം വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും മദ്യനിരോധനം ബാധകമാണ്.

കുടിവെള്ള വിതരണം തടസ്സപ്പെടും
വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ







