നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള റിഫ്രഷര്‍ ട്രെയിനിംഗ് ഇന്ന് (ഏപ്രില്‍ 5) മുതല്‍. ജില്ലയിലെ വിവിധ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ മൂന്ന് ദിവസങ്ങളിലായി പരിശീലനം നടക്കും.
നാളെ (ഏപ്രില്‍ 5) മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളില്‍ രാവിലെ 9.30 മുതല്‍ ട്രെയിനിംഗ് ആരംഭിക്കും. ഏപ്രില്‍ ആറിന് കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂളിലും ഏപ്രില്‍ ഏഴിന് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലുമാണ് തുടര്‍പരിശീലനം നടക്കുക.
ട്രെയിനിംഗ് നടക്കുന്ന കേന്ദ്രങ്ങളില്‍ തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.








