ആകര്‍ഷകമായി വോട്ട് കാരിക്കേച്ചര്‍

വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ സ്വീപ് ടീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വോട്ട് കാരിക്കേച്ചര്‍ ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഞാന്‍ ഉറപ്പായും വോട്ട് ചെയ്യുമെന്ന സന്ദേശത്തോടൊപ്പം വോട്ടര്‍മാര്‍ക്ക് സ്വന്തം കാരിക്കേച്ചര്‍ ചിത്രം സ്വന്തമാക്കാനായത് പുതിയ അനുഭവമായി. യുവതലമുറയെ പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച സോഫ്റ്റ്വെയറാണ് കാരിക്കേച്ചര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. വെബ്ക്യാമറ ഘടിപ്പിച്ച സംവിധാനത്തിന് മുന്നിലെത്തുന്ന വോട്ടര്‍മാര്‍ക്ക് ഞാന്‍ ഉറപ്പായും വോട്ട് ചെയ്യുമെന്ന സന്ദേശത്തോടുകൂടിയ വ്യക്തിഗത കാരിക്കേച്ചര്‍ ചിത്രം ലഭിക്കും. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവെക്കാനാകും.

വോട്ടെടുപ്പ് ദിവസം വിവിധ ബൂത്തുകളിലും കാരിക്കേച്ചര്‍ സംവിധാനം സജ്ജീകരിക്കും. ഞാന്‍ വോട്ട് ചെയ്തുവെന്ന സന്ദേശത്തോടുകൂടിയ സ്വന്തം കാരിക്കേച്ചര്‍ വോട്ടര്‍മാര്‍ക്ക് സ്വന്തമാക്കാം. ഏതെല്ലാം കേന്ദ്രങ്ങളിലായിരിക്കും കാരിക്കേച്ചര്‍ ലഭിക്കുകയെന്ന വിവരം അടുത്ത ദിവസങ്ങളില്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി അറിയിക്കും. അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചനയുടെ നേതൃത്വത്തിലുള്ള ജില്ലാ സ്വീപ് ടീം അംഗങ്ങള്‍ക്കൊപ്പം മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളേജ് അധ്യാപകനായ മനു രതീഷ്, വിദ്യാര്‍ത്ഥികളായ റോബര്‍ട്ട് റെജി, മുഹമ്മദ് അഫ്താബുദീന്‍ എന്നിവരാണ് ക്യാരികേച്ചര്‍ സംവിധാനം യാഥാര്‍ഥ്യമാക്കിയത്.

കുടിവെള്ള വിതരണം തടസ്സപ്പെടും

വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.