സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ തിങ്കളാഴ്ച്ച 234 പരാതികള്‍ ലഭിച്ചു. എല്ലാ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 4666 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി – വിജില്‍ ആപ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

കുടിവെള്ള വിതരണം തടസ്സപ്പെടും
വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ







