നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കുന്ന ഇന്ന് (ഏപ്രിൽ 7) വൈകുന്നേരം ആറ് മുതൽ വയനാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവിട്ടു.
അനധികൃത ആൾക്കൂട്ടങ്ങൾക്കും പൊതുയോഗങ്ങൾക്കും ബി.എൻ.എസ് 163-ാം വകുപ്പ് പ്രകാരം വിലക്കേർപ്പെടുത്തിയാണ് കളക്ടറുടെ ഉത്തരവ്.
വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച അർദ്ധരാത്രി 12 വരെ നിയന്ത്രണങ്ങൾ നിലനിൽക്കും.








