കേരളത്തിലെ ജനഹിതം ആരോടപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം!: പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: നീണ്ടുനിന്ന ആവേശകരമായ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നടക്കും. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളും അണികളും ശക്തിപ്രകടനം നടത്തി വോട്ടർമാരെ അവസാനമായി കയ്യിലെടുക്കാനുള്ള ഒരുക്കത്തിലാണ് (Kerala Assembly Elections, Campaigning ends today)

ദേശീയ നേതാക്കളുടെ വലിയ നിര തന്നെ ഇത്തവണ കേരളത്തിൽ ക്യാമ്പ് ചെയ്ത് പടയോട്ടം നടത്തിയത് തെരഞ്ഞെടുപ്പ് ആവേശത്തിന് മാറ്റുകൂട്ടി. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം വിധിയെഴുതും. വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്നും തെക്കൻ കേരളത്തിലെ ആധിപത്യം നിലനിർത്തി ഭരണത്തുടർച്ച ഉറപ്പാക്കാമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു.

ഭരണവിരുദ്ധ വികാരവും ശബരിമല ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും അനുകൂലമാകുമെന്നും അധികാരം തിരിച്ചുപിടിക്കാമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ഇത്തവണ ‘കറുത്ത കുതിരകളായി’ മാറുമെന്നും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ അക്കൗണ്ട് തുറക്കാൻ കഴിയുമെന്നും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പ്രതീക്ഷിക്കുന്നു.

അവസാന ആഴ്ചകളിൽ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് കലുഷിതമായിരുന്നു വടക്കൻ കേരളത്തിലെ പ്രചാരണ രംഗം. വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള തർക്കങ്ങളും പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവും അവസാന നിമിഷം വരെ ചർച്ചയായി. എങ്കിലും തങ്ങളുടെ കോട്ടകൾ സുരക്ഷിതമാണെന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോൾ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ വൻ മുന്നേറ്റം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. വടക്കൻ കേരളത്തിൽ ഇക്കുറി അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് എൻഡിഎയുടെ നിലപാട്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ മൈക്ക് അനൗൺസ്മെന്റുകളും റാലികളും നിലയ്ക്കും. തുടർന്ന് നിശ്ശബ്ദ പ്രചാരണത്തിലേക്ക് മുന്നണികൾ കടക്കും.

കുടിവെള്ള വിതരണം തടസ്സപ്പെടും

വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.