ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022 മുതൽ ആർബിഐയുടെ നടപടി ആരംഭിച്ചിരുന്നു. 2015 ലാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന് ലൈസൻസ് നൽകിയത്. 2022 ൽ അതിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിയിരുന്നു. 2024 ൽ പ്രവർത്തനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ കൊണ്ട് വരുകയും ചെയ്തു. തുടർന്നാണ് ഇന്നലെ ലൈസൻ റദ്ധാക്കിയത്. സാധാരണക്കാർ ഉപയോഗിക്കുന്ന ആപ്പാണ് പേടിഎം. എന്നാൽ നിലവിലെ നടപടിയിൽ പേടിഎം പയ്മെന്റ്റ് ബാങ്ക് സംവിധാനങ്ങൾ മാത്രമാണ് ഇല്ലാതാകുന്നത്. നിയന്ത്രണങ്ങൾ വന്നതിനെ തുടർന്ന് 2024 ൽ തന്നെ പേടിഎമ്മിന്റെ അപ്പുമായിട്ട് ഇതിനുള്ള ബന്ധങ്ങൾ എല്ലാം നിർത്തിയിരുന്നു. ശേഷം പുതിയൊരു ബിസിനസായി മാറിയിരുന്നെവന്നും പേടിഎം വിശദീകരിക്കുന്നു. അതിനാൽ യുപിഐ, ക്യു ആർ കോഡ്, പേടിഎം ആപ്പ്, പേടിഎം ഗോൾഡ്, പേടിഎം സൗണ്ട് ബോക്സ്, പേടിഎം കാർഡ് മെഷീൻസ്, പേടിഎം ഗേറ്റ് വേ, പേടിഎം മണി തുടങ്ങിയ സംവിധാനങ്ങൾക്ക് തടസമുണ്ടാകില്ല. നേരത്തെ നിക്ഷേപിച്ചിട്ടുള്ള പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനും തടസമില്ല. എന്നാൽ ഫാസ്റ്റ് ടാഗ് സേവനങ്ങൾക്ക് തടസമുണ്ടാകും.

ഗൂഗിൾ പേയും ഫോൺ പേയും ഇനി വേണ്ടേ? പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ഇനി ആപ്പിൽ തന്നെ റീച്ചാർജും ചെയ്യാം!
ഇന്ത്യയിൽ പുതിയ മൊബൈൽ റീച്ചാർജ് സൗകര്യം അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫിൻടെക് സ്ഥാപനമായ പേ യു (PayU) യുമായി സഹകരിച്ച് ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ പ്രീപെയ്ഡ് നമ്പറുകൾ ആപ്പിനുള്ളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യാൻ







