വാളത്തൂർ കുടിവെള്ള നവീകരണ ഫണ്ട്: വിവരങ്ങൾ പുറത്ത് വിടണം – എസ്ഡിപിഐ

റിപ്പൺ: വാളത്തൂർ കുടിവെള്ള പദ്ധതി നവീകരണത്തിനായി 2025-ൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഒന്നര ലക്ഷം രൂപയുടെ ചെലവ് കണക്ക് പുറത്തുവിടണമെന്ന് എസ്‌ഡിപിഐ പുതുക്കാട് ബ്രാഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി.

വേനൽച്ചൂട് ശക്തമായ സാഹചര്യത്തിൽ വാളത്തൂരിലെ കുടിവെള്ള വിതരണം ആഴ്ചയിൽ ഒരുതവണ മാത്രമായതിനാൽ പ്രദേശവാസികൾ കടുത്ത ദുരിതത്തിലാണ്.
കഴിഞ്ഞ വർഷം പദ്ധതിയുടെ നവീകരണത്തിനായി അനുവദിച്ച ഒന്നര ലക്ഷം രൂപയിൽ വളരെ കുറഞ്ഞ തുകയേ ചെലവഴിച്ചിട്ടുള്ളുവെന്നാണ് നാട്ടുകാരുടെ ആരോപണം.
അത് കൊണ്ട് തന്നെ ഫണ്ടിന്റെ മുഴുവൻ ചെലവ് വിവരങ്ങൾ പരസ്യപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ മുഹമ്മദ് ടി അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്, നെസ്‌ൽ പി, അഷറഫ് പി എന്നിവർ സംസാരിച്ചു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29 ന്

നിയമസഭാ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29നും മെയ് രണ്ടിനും നടക്കും. കലക്റ്ററേറ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ രാവിലെ ഒമ്പതിന് പരിശീലനം ആരംഭിക്കും. ആര്‍ ഒ മാരുടെ

നിതിൻ രാജിന്റെ മരണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ഹർത്താലിനോട് യോജിപ്പില്ല; വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി മരിക്കാൻ ഇടയായസംഭവം അങ്ങേയറ്റം നിർ ഭാഗ്യകരവും ദുഃഖകരവുമാണ്. സംഭവവുമായി ബന്ധ പ്പെട്ട് കോളജ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹവുമാണ്. ഒരു കോളേജ് ക്യാമ്പസിലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ എടുത്തുകൊണ്ട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാം മൈൽ, ഇണ്ട്യേരികുന്ന്, തേറ്റമല പള്ളിപ്പീടിക, വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 28) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും. മീനങ്ങാടി ഇലക്ട്രിക്കൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.