ലോക ഭൂപടത്തെ നിമിഷനേരം കൊണ്ട് മനസ്സിലാക്കി രാജ്യങ്ങളെ തിരിച്ചറിഞ്ഞ് പേരുകൾ പറയുന്ന കഴിവിലൂടെ ഏഴ് വയസ്സുകാരി ആദിലക്ഷ്മി വീണ്ടും ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. കൽപ്പറ്റ ഓണിവയൽ സ്വദേശികളായ സനേഷ് – രഞ്ജിനി ദമ്പതികളുടെ മകളായ ആദിലക്ഷ്മി, വെറും 60 സെക്കൻഡിനുള്ളിൽ 125 രാജ്യങ്ങളുടെ രൂപരേഖ തിരിച്ചറിഞ്ഞ് പേരുകൾ പറഞ്ഞാണ് റെക്കോർഡ് സ്വന്തമാക്കിയത്.
ഈ പ്രകടനത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, അന്താരാഷ്ട്ര ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ആദിലക്ഷ്മിയെ തേടിയെത്തി. വേൾഡ് മാപ്പ് പസിലുകളും ഓൺലൈൻ ക്വിസ്സുകളും വഴിയാണ് രാജ്യങ്ങളെക്കുറിച്ചുള്ള അറിവ് ഈ കൊച്ചു പ്രതിഭ സ്വന്തമാക്കിയത്.
രാജ്യങ്ങളുടെ രൂപരേഖ, സ്ഥാനം, ഭൂഖണ്ഡങ്ങൾ എന്നിവ വ്യക്തമായി മനസ്സിലാക്കി സ്വയം പഠിച്ചാണ് ആദിലക്ഷ്മി ഈ നേട്ടം കൈവരിച്ചത്. ചെറുപ്പം മുതൽ തന്നെ മാപ്പുകളോടുള്ള താൽപര്യം വളർത്തിയെടുത്ത ഈ മിടുക്കി, കളിയിലൂടെയും പഠനത്തിലൂടെയും ലോകത്തെ മനസ്സിലാക്കുകയാണ്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഹാട്രിക്ക് നേട്ടവും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. പതാകകളെ അടിസ്ഥാനമാക്കി രാജ്യങ്ങളുടെ പേരുകളും കോഡുകളും വേഗത്തിൽ പറഞ്ഞതിന് മുൻപ് ഇൻഫ്ലുവൻസർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിരുന്നു. അക്ഷരമാലാക്രമത്തിൽ രാജ്യങ്ങളുടെ പേരുകളും ദേശീയ മൃഗങ്ങളുമൊപ്പം 38 സെക്കൻഡിൽ പറഞ്ഞ് ഇന്ത്യ, ഏഷ്യ, ലണ്ടൻ ബുക്ക് ഓഫ് റെക്കോർഡ് അടക്കമുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
വയനാട് ജീനിയസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയായ ആദിലക്ഷ്മി, ആത്മാർഥമായ പഠനവും സ്ഥിരമായ പരിശീലനവുമാണ് വിജയത്തിന് പിന്നിലെന്ന് അധ്യാപകർ പറയുന്നു. ചെറുപ്പത്തിൽ തന്നെ ലോകത്തെ അറിഞ്ഞെടുക്കുന്ന ഈ മിടുക്കി ഇനി കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







