മുത്തങ്ങ:
എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ജോയൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്സൈസ് ഇൻ്റലിജൻസ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുൽത്താൻ ബത്തേരി റെയിഞ്ച് എന്നീ പാർട്ടികൾ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കർണ്ണാടക ഭാഗത്ത് നിന്നും ചകിരി കയറ്റി കോഴിക്കോട് അരീക്കോടേക്ക് പോകുകയായിരുന്നു KL 65 S 2395 നമ്പർ EICHER മിനിലോറിയിൽ നിന്നും 105 ചാക്കുകളിലായി *42,650* പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുക്കുകയും മിനിലോറിയും,വാഹന ഡ്രൈവർ സിദ്ദീഖ്.സി.എച്ച് ചോലക്കാട്ട് തൊടി ഹൗസ്, പെരിഞ്ചോളം ദേശം, മണ്ണാർക്കാട് താലൂക്ക്, പാലക്കാട് ജില്ല എന്നയാളെയും കസ്റ്റഡിയിലെടുത്തു.പരിശോധന പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ സിറാജ്.എൻ, രാജേഷ് കോമത്ത്, വൈശാഖ് കെ പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി ,അരുൺ പ്രസാദ് ഇ , അനിഷ് .എ.എസ്, എം.കെ.സുരേന്ദ്രൻ, പ്രോമിസ്, അനിൽ.എ. വനിത സിവിൽ എക്സൈസ് ഓഫിസർ രമ്യ.ബി.ആർ ,സിവിൽ എക്സൈസ് ഡ്രൈവർ അനുപ്രസാദ്, ബാലചന്ദ്രൻ.കെ.കെ എന്നിവരും ഉണ്ടായിരുന്നു. നിരോധിത പുകയില ഉത്പനം കണ്ടെടുത്ത വാഹനവും വാഹനം ഓടിച്ച ഡ്രൈവറെയും തുർനടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറി.

40 വയസും അതില്‍ താഴെയും ഉളളവര്‍ക്ക് തലയിലും കഴുത്തിലും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട്
കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ തലയിലും കഴുത്തിലും അര്‍ബുദം ബാധിക്കുന്നുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം എന്നിവയില്‍ നിന്നുള്ള







