എടവക രണ്ടേനാൽ ശിഹാബ് തങ്ങൾ കനിവ് റിലീഫ് സെന്ററിന്റെ ശിഹാബ് തങ്ങൾ മെമ്മോറിയൽ ഭവന പുനരുദ്ധാരണ സഹായ പദ്ധതിയിലേക്കുള്ള 1 ലക്ഷം രൂപയുടെ ഫണ്ട് പ്രസിഡന്റ് കെ.ടി അഷ്റഫിൽ നിന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി ബ്രാൻ ഏറ്റുവാങ്ങി. പ്രദേശത്തെ ഒരു നിർധന കുടുംബത്തിന്റെ വീടിന്റെ പുനരുദ്ധാരണത്തിന് വേണ്ടിയാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഫണ്ട് സ്വരൂപിച്ചത്. ഗ്ലോബൽ കെ.എം.സി.സി എടവക പഞ്ചായത്ത് പ്രസിഡന്റ് മമ്മൂട്ടി അയാട്ട്,കനിവ് ജനറൽ സെക്രെട്ടറി അസ്ഹറുദ്ധീൻ കല്ലായി,ഗഫൂർ തങ്ങൾ,കെ.കെ ഹാരിസ്,നാസർ ചാലിൽ,സലാം മണ്ണാർ,അസ്‌ലം തിമർപ്പൻ,നസീർ കെ ടി ,ഇസ്മായിൽ വി,നാസർ തുരുത്തിയിൽ,ഇബ്രാഹിം ടി,റിയാസ് വള്ളി എന്നിവർ സംബന്ധിച്ചു.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ







