അമ്പലവയൽ: ഗ്രാമപഞ്ചായത്തിന്റെ 2021-22 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭകൾക്ക് തുടക്കമായി. ആദ്യ ദിവസം കാരച്ചാൽ, കുമ്പളേരി, ആയിരംകൊല്ലി വാർഡുകളിലെ ഗ്രാമസഭകൾ ചേർന്ന് നിർദ്ദേശങ്ങൾ നൽകി. വാർഡ് 1, കാരച്ചാലിൽ ചേർന്ന ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ ഷീജ ബാബു ഉദ്ഘാടനം ചെയ്തു.
വാർഡ് 2, കുമ്പളേരിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ ഉദ്‌ഘാടനം ചെയ്തു. വാർഡ് 3 ആയിരംകൊല്ലിയിൽ കെ ഷമീർ അധ്യക്ഷനായിരുന്നു. തുടർദിവസങ്ങളിൽ
ഫെബ്രുവരി 03 ബുധൻ: കുപ്പമുടി, പാമ്പള, കളത്തുവയൽ
ഫെബ്രുവരി 04 വ്യാഴം: നെല്ലാറച്ചാൽ, ചീങ്ങവല്ലം, പോത്തുകെട്ടി
ഫെബ്രുവരി 05 വെള്ളി: അമ്പലവയൽ ഈസ്റ്റ്, കോട്ടൂർ, പെരുമ്പാടിക്കുന്ന്, മഞ്ഞപ്പാറ
ഫെബ്രുവരി 06 ശനി: നീർച്ചാൽ, ആണ്ടൂർ, കമ്പാളക്കൊല്ലി, തോമാട്ടുചാൽ
ഫെബ്രുവരി 07 ഞായർ: അമ്പലവയൽ വെസ്റ്റ്, ചീനപ്പുല്ല്, പുറ്റാട്
എന്നീ വാർഡുകളിൽ ഗ്രാമസഭകൾ ചേർന്ന് പദ്ധതി രൂപീകരണത്തിന് മാർഗ്ഗനിർദ്ദേശം നൽകും. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചേരുന്ന ഗ്രാമസഭകളിൽ പൊതുജനങ്ങളിൽ നിന്നും ഊഷ്മളമായ പങ്കാളിത്തമാണ് കണ്ടുവരുന്നത്.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







