ആദ്യമായി എടുത്ത ടിക്കറ്റിന് സമ്മാനം; ഖത്തറിലെ മലയാളി യുവതിക്ക് അബുദാബിയിൽ 30 കോടിയുടെ ഭാഗ്യം

അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ ലഭിച്ചത് ഖത്തര്‍ പ്രവാസിയായ മലയാളി യുവതിക്ക്. 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയില്‍ സ്വന്തമാക്കിയത്. ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര്‍ എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന.

ജനുവരി 26ന് തസ്ലീന എടുത്ത 291310 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആദ്യമായാണ് ബിഗ് ടിക്കറ്റെടുക്കുന്നത്. മൂന്നു കുട്ടികളുടെ മാതാവായ തസ്ലീന ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി ദോഹയില്‍ താമസിക്കുന്നു. സമ്മാനവാർത്ത അറിയിക്കാനായി നറുക്കെടുപ്പ് വേദിയിൽ നിന്ന് ബിഗ് ടിക്കറ്റ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു തസ്ലീനയുടെ പ്രതികരണം.

അതേസമയം, ഡ്രീം കാർ സീരീസിൽ അടക്കം ഇത്തവണ ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിയായ വിൽമ ദാന്തിയാണ് ഡ്രീം കാർ സീരിസിൽ റേഞ്ച് റോവർ സ്വന്തമാക്കിയത്. 001517 എന്ന നമ്പറിലൂടെയാണ് സ്വപ്ന വാഹനം വിൽമയെ തേടിയെത്തിയത്.
ദുബായില്‍ ജോലിയില്ലാതെ കഴിയുന്ന മലയാളിക്കാണ് രണ്ടാം സമ്മാനമായ 3,50,000 ദിര്‍ഹം ലഭിച്ചതെന്ന പ്രത്യേകത കൂടി ഈ നറുക്കെടുപ്പിനുണ്ട്. സമ്മാനം ലഭിച്ച പ്രേംമോഹന്‍ മത്രത്തലിന് (ടിക്കറ്റ് നമ്പർ 016213) ജനുവരി 26നാണ് ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം മലയാളിയായ എന്‍ വി അബ്ദുസ്സലാമിനായിരുന്നു. സലാമാണ് ഇന്നലത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ ആളെ തെരഞ്ഞെടുത്തത്.

114917 എന്ന നമ്പർ ടിക്കറ്റിലൂടെ അലി അഷ്കർ പാലക്കൽ ഒരു ലക്ഷം ദിർഹത്തിന്റെ മൂന്നാം സമ്മാനവും 222960 നമ്പർ ടിക്കറ്റിലൂടെ നിധിൻ പ്രകാശ് 80,000 ദിർഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. ബിഗ് ടിക്കറ്റ് സ്റ്റോർ വഴി ടിക്കെറ്റെടുത്ത യൂസുഫ് തച്ചറുപടിക്കൽ ശരീഫിനാണ് 60,000 ദിർഹത്തിന്റെ അഞ്ചാം സമ്മാനം ലഭിച്ചത്. 025916 എന്ന നമ്പറിനായിരുന്നു സമ്മാനം.
50,000 ദിർഹത്തിന്റെ ആറാം സമ്മാനം മഞ്ജുള മാത്യുവും(ടിക്കറ്റ് നമ്പർ 317983) 40,000 ദിർഹത്തിന്റെ ഏഴാം സമ്മാനം രാജൻ കിഴക്കേക്കരയും (ടിക്കറ്റ് നമ്പർ 198000) സ്വന്തമാക്കി. ഇരുവരും ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്. 006930 നമ്പറിലെ ടിക്കറ്റിലൂടെ കാശിനാഥ് ഐഗൂറിന് 20,000 ദിർഹത്തിന്റെ അവസാന സമ്മാനം ലഭിച്ചു.

ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യൺ നറുക്കെടുപ്പാണ് ഇനി നടക്കാനുള്ളത്. 1.2 കോടി ദിർഹം ഒന്നാം സമ്മാനം ലഭിക്കുന്ന ഈ നറുക്കെടുപ്പ് 2021 മാർച്ച് മൂന്നിന് നടക്കും.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.