സച്ചിന്​ പൊങ്കാല, ഷറപ്പോവയോട്​​ മാപ്പ്​; സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടി മലയാളികൾ

സചിൻ​ ടെണ്ടുൽക്കർ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്​. ക്രിക്കറ്റിലൂടെ ഹൃദയം കവർന്ന താരം കേരള ബ്ലാസ്​റ്റേഴ്​സ്​ ഓണർമാരിലൊരാളായും കേരളത്തിൽ ഇടക്ക്​ സന്ദർശനം നടത്തിയും കേരളവുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ്​. പക്ഷേ രാഷ്​ട്രീയ വിഷയങ്ങളിൽ നിന്നും അകന്നുനിൽക്കാറുള്ള സചിൻ ​കേന്ദ്രസർക്കാറിന്​ പരോക്ഷ പിന്തുണയുമായി എത്തിയതോടെ മലയാളികൾ അതെല്ലാം മറന്നു.

കാർഷിക സമരം അന്താരാഷ്​ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ ‘ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട’ കാമ്പയിനിൽ സചിനും അണിചേർന്നിരുന്നു. ”ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾ​ കാഴ്ചക്കാരായിരിക്കാം. പക്ഷേ പ​ങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാർക്ക്​ ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്​ട്രമെന്ന നിലയിൽ നമുക്ക്​ ഒരുമിച്ചുനിൽക്കാം” -സചിൻ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെയായിരുന്നു.

സചിന്‍റെ ഔദ്യോഗിക പേജിൽ ഇതുപ്രതീക്ഷിച്ചില്ലെന്നും കർഷകരെ പിന്തുണക്ക​ണമെന്നും ആവശ്യപ്പെട്ടുള്ള മലയാളികളുടെ കമന്‍റ്​ പ്രവാഹമാണ്​. ഇതിനു​പിന്നാലെ 2014​െൽ വിംബിൾഡൺ വേദിയിൽ വെച്ച്​ സചിനെ അറിയില്ലെന്ന്​ പറഞ്ഞതിന്​ മരിയ ഷറപ്പോവയുടെ പേജിൽ ‘പൊങ്കാല’ നടത്തിയതിനുള്ള കൂട്ടമാപ്പുപറച്ചിലും മലയാളികൾ ആരംഭിച്ചിട്ടുണ്ട്​.

2004​ൽ പാകിസ്​താനെതി​രായ മത്സരത്തിൽ സചിൻ 194ൽ നിൽക്കേ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്​ത രാഹുൽ ദ്രാവിഡിന്‍റെ നടപടി ശരിയായിരുന്നെന്ന്​ വരെ കമന്‍റുകൾ പരക്കുന്നുണ്ട്​. പ്രതിഷേധം ശക്തമായതോടെ സചിൻ വിശദീകരണവുമായി രംഗത്തുവരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്​.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.