സൂക്ഷിക്കുക..! പതിയിരുന്ന് ചോര്‍ത്തുന്ന വ്യാജ വാട്‌സാപ്പ്, ഇന്‍സ്റ്റാള്‍ ചെയ്താല്‍ എല്ലാം നഷ്ടപ്പെടും.

ഇറ്റാലയിന്‍ സ്‌പൈ വെയര്‍ കമ്പനിയായ സൈ 4 ഗേറ്റ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ വ്യാജ പതിപ്പ് നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഐഫോണിന് വേണ്ടിയുള്ളതാണ് ഇത്. വ്യക്തികളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആളുകളെ കബളിപ്പിച്ച് ചില കോണ്‍ഫിഗറേഷന്‍ ഫയലുകള്‍ ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയാണ് ഇത് ചെയ്യുക.

2019-ല്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് എന്ന സ്‌പൈ വെയര്‍ മാല്‍ വെയര്‍ പ്രചരിപ്പിക്കാന്‍ വാട്‌സാപ്പ് ഉപയോഗിച്ചിരുന്നു. ടൊറോന്റോ സര്‍വകലാശാലയിലെ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ച് ലാബ്, സിറ്റിസന്‍ ലാബ്, മതര്‍ബോര്‍ഡ് എന്നിവ ചേര്‍ന്നാണ് സൈ 4 ഗേറ്റ് നിര്‍മിച്ചതായി കരുതുന്ന വാട്‌സാപ്പിന്റെ വ്യാജ പതിപ്പ് കണ്ടെത്തുന്നതിനായി ശ്രമിച്ചത്.

സുരക്ഷാ സ്ഥാപനമായ സെക്ഓപ്‌സ് പങ്കുവെച്ച ഒരു ട്വീറ്റാണ് വാട്‌സാപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ സൈബര്‍ ആക്രമണത്തിന്റെ സൂചന ലഭിച്ചത്.

ഐഫോണിന് അത്യാവശ്യമായ കോണ്‍ഫിഗറേഷനാണെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച് config5-dati[.]com എന്ന ഡൊമൈന്‍ ഉപയോഗിച്ച് വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത്. ആളുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

പരസ്യമായി പങ്കുവെച്ച ലിങ്കുമായി ബുന്ധപ്പെട്ട് വിവിധങ്ങളായ ഡൊമൈന്‍ ക്ലസ്റ്ററുകള്‍ ഉണ്ടെന്ന് മദര്‍ബോര്‍ഡ് കണ്ടെത്തി. യഥാര്‍ത്ഥ യൂആര്‍എലിന്റെ പല പതിപ്പുകളുമുണ്ട്. അതിലൊന്നാണ് രീിളശഴ5റമശേധ.പരീാ. ഒരു യഥാര്‍ത്ഥ കോണ്‍ഫിഗറേഷന്‍ ഫയലിന്റെ രൂപത്തിലുള്ള ഈ ലിങ്ക് വ്യാജ വാട്‌സാപ്പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്ന ഫിഷിങ് ലിങ്ക് ആണിതെന്നാണ് കരുതുന്നത്.

അതേസമയം വ്യാജ പതിപ്പിനെതിരെ നടപടി സ്വീകരിക്കുമെന്ന് വാട്‌സാപ്പ് വക്താവ് ഉറപ്പുനല്‍കിയിട്ടുണ്ട്. സ്‌പൈ വെയര്‍ കമ്പനികള്‍ വാട്‌സാപ്പ് ദുരുപയോഗം ചെയ്യുന്നതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. മറ്റുള്ളവരെ ഉപദ്രവിക്കാന്‍ വാട്‌സാപ്പില്‍ കൃത്രിമം കാണിക്കുന്നത് ഞങ്ങളുടെ സേവന വ്യവസ്ഥയ്‌ക്കെതിരാണ്. അത്തരം ദുരുപയോഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് തുടരുമെന്നും കോടതി നടപടി വരെ സ്വീകരിക്കുമെന്നും വാട്‌സാപ്പ് പ്രതിനിധി പറഞ്ഞു.

വാട്‌സാപ്പ് സുരക്ഷിതമാക്കാന്‍ വിശ്വാസ്യതയുള്ള ആപ്പ് സ്റ്റോറില്‍നിന്ന് മാത്രം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് വിദഗ്ദര്‍ നിര്‍ദേശിക്കുന്നത്.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.