ക്യാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണ് കാന്‍സര്‍ എന്ന അര്‍ബുദം. ഇതൊരു പുതിയ രോഗമല്ല. അതിപുരാതനകാലം മുതല്‍ക്കേ ഈ രോഗമുണ്ടായിരുന്നു. മാരകമായ മുഴ എന്നര്‍ത്ഥം വരുന്ന കാര്‍സിനോമ എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് കാന്‍സര്‍ എന്ന പദം രൂപപ്പെട്ടത്.

എന്നാല്‍ മരണത്തിന്റെ വ്യാപാരിയാണു കാന്‍സര്‍ എന്ന ധാരണ ഇന്നു മാറിയിട്ടുണ്ട്. പകര്‍ച്ചവ്യാധിയാണു കാന്‍സര്‍ എന്ന അന്ധവിശ്വാസവും മാറിവരുന്നു. പ്രാരംഭദശയില്‍ കണ്ടുപിടിക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ ഈ രോഗത്തെ വരുതിയിലാക്കാന്‍ കഴിയും.

ഏതൊരു രോഗമായാലും മൂര്‍ധന്യാവസ്ഥയില്‍ അപകടകാരിയാണ്. അതുപോലെ തന്നെയാണു കാന്‍സറും. നിര്‍ഭാഗ്യവശാല്‍ വളരെ വൈകി മാത്രമേ കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നുള്ളു എന്നതാണ് ഈ രോഗം ഒരു കീറാമുട്ടിയായി മാറാനുള്ള കാരണം.

എന്താണു ക്യാന്‍സര്‍..?

കോശങ്ങള്‍ കൊണ്ടാണു ജീവനുള്ള എല്ലാ വസ്തുക്കളും നിര്‍മിച്ചിരിക്കുന്നത് എന്നു നമുക്കറിയാം. ഈ കോശങ്ങളുടെ വളര്‍ച്ച, വിഭജനം , പെരുക്കം എന്നിവ നിയന്ത്രിക്കുന്നതു കോശങ്ങളിലെ ജീനുകള്‍ ആണ്.

ഈ ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അഥവാ മ്യൂട്ടേഷന്‍ മൂലം കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുകയും ആ കോശസമൂഹം ഉള്‍പ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്യുന്നു എവിടെയാണോ ക്രമാതീതമായ ഈ വളര്‍ച്ചയുണ്ടാകുന്നത് അതാണു കാന്‍സര്‍.

ഈ കാന്‍സര്‍ കോശങ്ങള്‍ക്കു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും (മെറ്റാസ്റ്റാസിസ്) ഉണ്ട്. ഏകദേശം 200 ല്‍ പരം കാന്‍സറുകള്‍ ഇന്നു കണ്ടെത്തിയിട്ടുണ്ട്. ഒാരോ കാന്‍സറിനുമുള്ള കാരണം, ജനിതക രാസിക പ്രത്യേകതകള്‍, വളര്‍ച്ചാനിരക്ക് ചികിത്സയോടുള്ള പ്രതികരണം എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു.

ക്യാന്‍സര്‍ വരാതെ നോക്കാം…

ഏതാണ്ട് 80 ശതമാനം കാന്‍സറിന്റെയും കാരണങ്ങള്‍ നമുക്കറിയാം. അതുകൊണ്ടുതന്നെ അവയെ പ്രതിരോധിക്കാനായാല്‍ കാന്‍സറുകളില്‍ ഭൂരിഭാഗവും വരാതെ നോക്കാന്‍ നമുക്കാവും. പുകയില, തെറ്റായ ഭക്ഷണക്രമം അമിതവണ്ണം , വ്യായാമക്കുറവ്, ചിലതരം വൈറസ് ബാധകള്‍ തുടങ്ങിയ കാന്‍സര്‍ വര്‍ധിപ്പിക്കുന്ന പല സാഹചര്യങ്ങളെയും നമുക്കു നിസ്സാരമായി പ്രതിരോധിക്കാവുന്നതേയുള്ളൂ. ചുരുക്കിപറഞ്ഞാല്‍ ഇന്നു കാണുന്ന കാന്‍സര്‍ രോഗങ്ങളില്‍ മൂന്നിലൊന്നും ശരിയായ ആരോഗ്യ പരിപാലനം വഴി മാത്രം നമുക്ക് നിയന്ത്രിക്കാനാകും.

രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വരാതെ നോക്കുന്നത് . അതിനായി കാന്‍റിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് നമ്മള്‍ മനസിലാക്കണം. കാന്‍സര്‍ പ്രതിരോധത്തിനു നമുക്ക് പ്രാവര്‍ത്തികമാക്കാവുന്ന 25ല്‍ പരം അറിവുകളാണ് ഇവിടെ പങ്കിടുന്നത്. ഇവയില്‍ പലതും അതീവ ലളിതമാണ്. പക്ഷേ ഏറെ ഗുണപ്രദവും.

നിത്യേന വ്യായാമം.

പതിവായി വ്യായമം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പല കാന്‍സറുകളും തടയാന്‍ അതൊരു ഫലപ്രദമായ മാര്‍ഗം കൂടിയാണ്. വ്യായാമത്തിലൂടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുക വഴി സ്തനാര്‍ബുദം , ഗര്‍ഭാശയാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം.

നിത്യേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ആഴ്ചയില്‍ എല്ലാ ദിവസവും ചെയ്യാന്‍ കഴിയാത്തവര്‍ അഞ്ചു ദിവസമെങ്കിലും മുടങ്ങാതെ ചെയ്യണം. വ്യായാമം എന്നു പറഞ്ഞാല്‍ ജിമ്മില്‍ പോകണമെന്നില്ല. വേഗത്തിലുള്ള നടത്തം, എയ്റോബിക്സ്, നൃത്തം, ജോഗിങ്ങ്, സൂര്യനമസ്കാരം, യോഗ , വീട്ടില്‍ വച്ചു ചെയ്യാവുന്ന മറ്റ് വ്യായാമങ്ങള്‍, എന്നിവയൊക്കെ ആവാം.

നിറമുള്ള പഴങ്ങള്‍ കഴിക്കാം.

വിവിധ വര്‍ണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മാറി മാറി ഉപയോഗിക്കുന്നതു ശീലമാക്കുക. ഇതുവഴി വിവിധ സൂക്ഷ്മപോഷകങ്ങള്‍ ശരീരത്തിനു ലഭിക്കും. പച്ചക്കറികളില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ അതു കാന്‍സര്‍ പ്രതിരോധത്തിനുതകും . ഈ ഇലക്കറികള്‍ മലബന്ധം തടയാനും അമ്ളത കുറയ്ക്കാനും സഹായിക്കുന്നവയാണ്.

ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന അന്റി ഒാക്സിഡന്റുകള്‍ പച്ചക്കറികളിലും പഴങ്ങളിലും ധാരാളമുണ്ട്. മാത്രമല്ല ദഹനവ്യവസ്ഥയിലെ മാലിന്യങ്ങളെ പുറന്തള്ളാനും ഈ ആഹാരരീതി പ്രയോജനകരമാണ്. ദിവസേന ഒരു നേരമെങ്കിലും പച്ചയായപച്ചക്കറികള്‍ കൊണ്ടുള്ള സാലഡ്ശീലമാക്കണം. മാങ്ങ, ചക്കപ്പഴം, നെല്ലിക്ക, പപ്പായ, വാഴപ്പഴം, സപ്പോട്ട, കൈതച്ചക്ക, പേരയ്ക്ക തുടങ്ങി നമ്മുടെ നാട്ടില്‍ സുലഭമായ പഴങ്ങള്‍ ഉപയോഗിച്ചാല്‍ അതു കടുംബബജറ്റിനെ കാര്യമായി ബാധിക്കുകയുമില്ല. തക്കാളി , കാരറ്റ്, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, കോവയ്ക്ക, ചീര ,മുരിങ്ങയില തുടങ്ങി വിവിധയിനങ്ങളിലുള്ള ഇലക്കറികളും പച്ചക്കറികളും ആകെയുള്ള ഭക്ഷണത്തിന്റെ പകുതിയെങ്കിലും ഉണ്ടാവണം. അതായത് ദിവസവും 500 മുതല്‍ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും കഴിക്കണം. ഇവയൊക്കെ നന്നായി കഴുകി കീടനാശിനി വിമുക്തമാണെന്ന് ഉറപ്പുവരുത്താന്‍ മറക്കേണ്ട.

പൊണ്ണത്തടി.

ശരീരത്തിന് അമിതമായി തൂക്കം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടി നില്‍ക്കുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നു. ഭക്ഷണനിയന്ത്രണം കൊണ്ടും വ്യായാമം കൊണ്ടും തൂക്കം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും നിശ്ചിത കാലയളവിനുള്ളില്‍ കുറഞ്ഞില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടുക. മെറ്റബോളിക് തകരാറുകള്‍ കണ്ടുപിടിക്കാനുള്ള പരിശോധനകളും നടത്തേണ്ടി വരും.

ഉച്ചവെയിലിനെ ഒഴിവാക്കാം.

അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ശരീരത്തില്‍ പതിക്കുന്നതാണു ത്വക്ക് കാന്‍സറിനു കാരണം. നമ്മുടെ നാട്ടില്‍ ഈ കാന്‍സര്‍ അത്ര സാധാരണമല്ലെങ്കിലും പല പാശ്ചാത്യ രാജ്യങ്ങളിലും സാധാരണമായ കാന്‍സറാണിത്.

തടയാന്‍ കഴിയുന്ന കാന്‍സറാണിത് എന്നതാണ് പ്രാധാന കാര്യം. നട്ടുച്ചവെയിലത്തു കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. അതിനു കഴിഞ്ഞല്ലെങ്കില്‍ തന്നെ അധിക സമയം ഉച്ചവെയില്‍ ചര്‍മത്തില്‍ വീഴാതിരിക്കാന്‍ നോക്കണം. കുട ഒരു സംരക്ഷണകവചമാക്കാം. സണ്‍ പ്രൊട്ടക്ക്ഷന്‍ ഫാക്ടര്‍ കൂടുതലുള്ള സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടി പുറത്തിറങ്ങിയാല്‍ അള്‍ട്രാവയലറ്റ് രശ്മികളെ ഒരു പരിധി വരെ തടയാം. മേലാകെ മൂടുന്ന വസ്ത്രം, സണ്‍ഗാസ്, തൊപ്പി എന്നിവയൊക്കെ മറ്റു ചില മാര്‍ഗങ്ങളാണ്.

ദിവസം 20 മിനിറ്റ് ധ്യാനം.

ശരീരത്തിനെയും മനസ്സിനെയും സന്തുലനരേഖയില്‍ കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഉപാധിയാണു ധ്യാനം. കാന്‍സര്‍ ഒരു സൈക്കോസൊമാറ്റിക് (മനോ ശരീരജന്യ) രോഗമായി കൂടി പലപ്പോഴും വിലയിരുത്തപ്പെടുന്നതിനാല്‍ ധ്യാനം തീര്‍ച്ചയായും ഗുണകരമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വൈകാരികസംഘര്‍ഷങ്ങള്‍ കുറയ്ക്കാനും അതുവഴി കോശങ്ങള്‍ക്കു സ്വാസ്ഥ്യം നല്‍കാനും ധ്യാനം സഹായിക്കും.

ധ്യാനിക്കാന്‍ മതവിശ്വാസമൊന്നും വേണമെന്നില്ല. ശ്വാസോച്ഛ്വാസത്തില്‍ത്തന്നെ മനസ്സുറപ്പിച്ചാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ധ്യാനാവസ്ഥയിലേക്കു പോകാന്‍ കഴിയും. ധ്യാന വിശ്രാന്തിയിലൂടെ ലഭിക്കുന്ന നല്ല ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും കാന്‍സര്‍ പ്രതിരോധത്തിനു സഹായിക്കും.

പരിസ്ഥിതി മലിനമാക്കരുത്.

ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം , കഴിക്കുന്ന ഭക്ഷണം എന്നിവ ശുദ്ധമാകണമെങ്കില്‍ പരിസ്ഥിതി മലിനമാകാതെ സൂക്ഷിക്കണം. വാഹനങ്ങളുടെയും ഫാക്ടറികളുടെയും രാസവിഷപ്പുകയില്‍ നിന്നു കഴിയുന്നത്ര അകന്നു നില്‍ക്കുക. പ്ളാസ്റ്റിക് പോലുള്ള വസ്തുക്കള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്സിന്‍ വാതകം ഏറെ അപകടകാരിയാണ്. അതിനാല്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കാതിരിക്കാനും അതിന്റെ പുക ശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കണം. ജൈവ രാസ മാലിന്യങ്ങളെ വേര്‍തിരിച്ച് ശ്രദ്ധയോടെ വേണം സംസ്കരിക്കാന്‍.

പാന്‍മസാല.

പുകയിലയും പാക്കും ആസക്തിയുണ്ടാക്കുന്ന രാസവസ്തുക്കളും ചേര്‍ത്തു പാക്കറ്റിലാക്കുന്ന പാന്‍ ഇല്ലാത്ത ലഹരിമസാലയാണ് പാന്‍മസാല. ഒരുപക്ഷേ പാന്‍ അഥവാ വെറ്റിലയുണ്ടായിരുന്നെങ്കില്‍ പുകയില, പാക്ക് എന്നിവയുടെ ദോഷഫലങ്ങള്‍ ചെറിയ അളവിലെങ്കിലും കുറച്ചേനെ. കുറച്ചുനാളത്തേ ഉപയോഗം കൊണ്ടുതന്നെ ഈ ശീലത്തിനടിമയാവുന്ന കുട്ടികളും യുവാക്കളും മരണപ്പൊതിയാണു മോണയ്ക്കിടയില്‍ വച്ചു നുണഞ്ഞിറക്കുന്നത്. ആദ്യഘട്ടത്തില്‍ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന പേരിലുള്ള പേശീചലനരാഹിത്യം ഉണ്ടാവുകയും ക്രമേണ അതു കാന്‍സറായി പരിണമിക്കുകയും ചെയ്യും. വദനാര്‍ബുദം സാധാരണഗതിയില്‍ മദ്യവയസ്സു കഴിഞ്ഞവരിലാണു കണ്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചെറുപ്പക്കാരിലും വായിലെ കാന്‍സര്‍കണ്ടു തുടങ്ങിയിരിക്കുന്നതു വലിയൊരു അപകടത്തിന്റെ സൂചനയാണ്. ഈ അപകടം മുന്നില്‍ കണ്ടുകൊണ്ടു കേരള സര്‍ക്കാര്‍ പാന്‍മസാല നിരോധിച്ചതു നല്ല കാര്യമാണ്. നാക്ക്, കവിള്‍, അണ്ണാക്ക് എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിച്ചു ജീവിതത്തിന്റെ വസന്തകാലം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ നോ പാന്‍ മസാല എന്ന ബോര്‍ഡ് മനസ്സിന്റെ ഭിത്തിയില്‍ തൂക്കിയിടുക.

പുകവലിയും നിഷ്ക്രിയ പുകവലിയും ഒഴിവാക്കുക.

കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്നായി അരനൂറ്റാണ്ടുമുമ്പേ തന്നെ കണ്ടുപിടിക്കപ്പെട്ട വില്ലനാണു പുവലി. ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, ശൌബ്ദപേടകം, മൂത്രാശയം, വൃക്ക, പാന്‍ക്രിയാസ് എന്നീ അവയവങ്ങളിലെ കാന്‍സറുകളില്‍ പുകയില പ്രധാന ഹേതുവാണ്. ഒരറ്റത്തു തീയും മറ്റേയറ്റത്ത് ഒരു വിഡ്ഢിയുമെന്നാണ് പുകവലിക്കാരെക്കുറിച്ചു ഒരു മഹാന്‍ പറഞ്ഞത്. യാതൊരു ഗുണവുമില്ലാത്ത ഈ ദുശീലം ഉപേക്ഷിക്കുന്നതോടെ കാന്‍സറിനുള്ള സാധ്യതയും കുറയുന്നു. ഇതുവരെ പുകവലി ശീലമില്ലാത്തവര്‍ അതൊരിക്കലും തുടങ്ങാതിരിക്കുക പുകവലി ശീലമുള്ളവര്‍ ഇന്നുതന്നെ ഉപേക്ഷിക്കുക. 191 ല്‍ ബ്രീട്ടിഷ് മെഡിക്കല്‍ ജേണലിലാണു പുകവലിക്കാരോടൊപ്പം സഹവസിക്കുന്ന പുകവലിക്കാരല്ലാത്ത സ്ത്രീകളില്‍ ശ്വാസകോശ കാന്‍സര്‍ കാണുന്നു എന്ന റിപ്പോര്‍ട്ട് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം നടന്ന വിവിധ പഠനങ്ങള്‍ ഈ കണ്ടെത്തല്‍ സ്ഥിരികരിച്ചിട്ടുണ്ട്. ഇതു കൂടാതെ പാരാനേസല്‍ സൈനസ് കാന്‍സര്‍ , സ്തനാര്‍ബുദം എന്നിവയും ഇത്തരം സ്ത്രീകളില്‍ കൂടുതലായി കണ്ടെത്തി. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മുന്നിലിരുന്നു പുകക്കതിന പൊട്ടിക്കുന്ന മുതിര്‍ന്നവര്‍ ഒാര്‍ക്കുക അവര്‍ക്കു നിങ്ങള്‍ കൊടുക്കുന്നതു ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷയാണ്.

മദ്യം.

മദ്യം അമിതമായി കഴിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം, ശബ്ദപേടകാര്‍ബുദം, അന്നനാളകാന്‍സര്‍, കരള്‍ കാന്‍സര്‍ എന്നിവ കൂടുതലായി കാണുന്നു. മദ്യത്തോടൊപ്പം പുകവലിശീലം കൂടിയുണ്ടെങ്കില്‍ അപകടസാധ്യത പിന്നെയും കൂടുന്നു. വെള്ളത്തില്‍ ലയിക്കാത്ത ചില പുകയില രാസികങ്ങള്‍ മദ്യത്തില്‍ ലയിക്കുകയും പെട്ടെന്ന് ആഗിരണം ചെയ്യുന്നതുമാണ് കാരണം. മദ്യം സ്ഥിരമായി കഴിക്കുന്നവരില്‍ കണ്ഠനാളത്തിന്റെയും അന്നനാളത്തിന്റെയും സ്തരത്തില്‍ ചില വ്യതിയാനങ്ങളും ഉണ്ടാവും. അമിത മദ്യപാനികളില്‍ ലിവര്‍ സിറോസിസ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ലിവര്‍ സിറോസിസ് പിന്നീട് കാന്‍സറിലേക്കും നയിച്ചേക്കാം.

വായ പരിശോധിക്കുക.

ഇടയ്ക്കൊക്കെ നല്ല വെളിച്ചമുള്ള സ്ഥലത്തുവച്ചു കണ്ണാടിയിലൂടെ സ്വന്തം വായ നിരീക്ഷിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തിനുള്ള ഒരു സുപ്രധാന ചുവടുവെയ്പാണ്. വായിലെ വെളുത്ത പാടുകള്‍ , ചുവന്നപാടുകള്‍, തടിപ്പുകള്‍, വ്രണങ്ങള്‍ , പല്ലിന്റെ ഉരസല്‍, പല്ലെടുത്തശേഷം കരിയാത്ത വ്രണങ്ങള്‍ , പൂപ്പല്‍ബാധ എന്നിവയൊക്കെ സ്വയം നോക്കി മനസ്സിലാക്കാന്‍ സാധിക്കും. . എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്. രണ്ടു മാസത്തില്‍ ഒരിക്കലെങ്കിലും ഇത്തരമൊരു പരിശോധന നടത്തണം. എരിവും ചൂടുമുള്ള ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അതും ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.

മാംസഭക്ഷണം കുറയ്ക്കുക.

ബീഫ്, പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയ ചുവന്ന മാംസം കഴിയുന്നത്ര കുറയ്ക്കുക. ഇവയില്‍ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ അതുവന്‍കുടല്‍ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുമത്രേ. ഇതു ധാരാളമായി കഴിക്കുന്നതു മൂലമുള്ള പൊണ്ണത്തടിയും കാന്‍സറിനു കളമൊരുക്കും. ചിക്കന്‍, മത്സ്യം മുട്ടയുടെ വെള്ള, പയറുവര്‍ഗങ്ങള്‍ എന്നിവ മാംസ്യത്തിന്റെ ആവശ്യം നിറവേറ്റും. ഇവയൊക്കെ കൊഴുപ്പു കുറച്ചു പാചകം ചെയ്യണമെന്നുമാത്രം. ഉയര്‍ന്ന ഊഷ്മാവില്‍ പാകം ചെയ്തതും കരിഞ്ഞതുമായ മാംസം കഴിവതും ഒഴിവാക്കണം

എണ്ണയില്‍ വറുത്തവ നന്നല്ല.

ആഹാരത്തിലൂടെ അകത്തുചെല്ലുന്ന കൊഴുപ്പ് എത്ര കുറഞ്ഞിരിക്കുന്നുവോ അത്രയും നന്ന്. ഉപ്പേരി, പര്‍പ്പടകം, മെഴുക്കുപുരട്ടി , വറുത്ത മീന്‍ വറുത്ത ഇറച്ചി , മുട്ടയുടെ മഞ്ഞക്കരു, പൊറോട്ട, ചിലയിനം ബേക്കറിപലഹാരങ്ങള്‍ തുടങ്ങിയവ കാന്‍സര്‍ സാധ്യത കൂട്ടുന്ന തരത്തിലുള്ള കൊഴുപ്പു kകൂടൂതല്‍ ഉള്ളവയാണ്. ഇതൊക്കെ വളരെ കുറഞ്ഞ അളവില്‍ വല്ലപ്പോഴും മാത്രമേ കഴിക്കാവൂ. കൊഴുപ്പു കൂടൂന്നതുവഴി ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവിലും വ്യത്യാസം വരും. സ്തനാര്‍ബുദം , എന്‍ഡോമെട്രിയല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയിലൊക്കെ കൊഴുപ്പ് ഒരു ആപേക്ഷിക അപകടകാരിയായി പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്‌ഥാന ഗണിതശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി ജി.എച്ച്.എസ്.എസ്. മൂലങ്കാവ്

മൂലങ്കാവ് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ എ ഗ്രേഡോട് കൂടി മൂന്നാം സ്ഥാനം നേടിയ മേബിൾ മേജോ , നമ്പർ ചാർട്ടിൽ എ ഗ്രേഡോട്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് ഡിസംബര്‍ 9,11 തിയതികളില്‍

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് തിയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഡിസംബര്‍ 9, 11 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം,

വീൽചെയറിലിരുന്ന് പഠനം; പരിമിതികൾ മറികടന്ന് പത്താംതരം തുല്യതാ പരീക്ഷയെഴുതി അഷ്‌റഫ്

എത്ര വലിയ പ്രതിസന്ധികളിലും തളരില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അഷ്‌റഫ് സുൽത്താൻ ബത്തേരി സർവജന ഗവ.ഹയർ സെക്കൻഡറിറി സ്കൂളിൽ പത്താം തരം തുല്യത പരീക്ഷയ്‌ക്കെത്തിയത്. 2023ൽ പന്തൽ ജോലി ചെയ്യുന്നതിനിടെ കാൽ വഴുതി 20 അടി ഉയരത്തിൽ

കണ്ടന്റ് റൈറ്റിങ് കോഴ്സ് പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കണ്ടന്റ് റൈറ്റിങ് കോഴ്സിൽ പ്രവേശനം ആരംഭിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 5085 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669, 7306159442 Facebook Twitter WhatsApp

ജില്ലാ ജൂനിയർ ഹാൻഡ്‌ബോൾ ടീമിനുള്ള സെലക്ഷൻ 15ന്

ജില്ലാ ഹാൻഡ്‌ബോൾ ടീമിന്റെ ജൂനിയർ ബോയ്സ്, ഗേൾസ് വിഭാഗങ്ങളുടെ സെലക്ഷൻ നവംബർ 15ന് വൈകിട്ട് മൂന്നിന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. 2006 ജനുവരി 1ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര പ്രദേശങ്ങളിൽ നാളെ (നവംബർ 11) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.