സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ച സാഹചര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
വിദ്യാർത്ഥികളിൽ കോവിഡ് വ്യാപിച്ചാൽ വീട്ടിലുള്ള മുതിർന്നവരിലേക്ക് അത് പകരാനും പ്രായമായവർക്കും മറ്റ് രോഗങ്ങൾ ഉള്ളവർക്കും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. യാത്രാ വേളകളിലും ക്ലാസിലും ഭക്ഷണം കഴിക്കുന്ന സമയത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. ശരിയായ രീതിയിൽ മാസ്ക് ധരിക്കുക, ഓരോരുത്തരും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക, കൈകൾ ഇടക്കിടെ സോപ്പ്- വെള്ളം അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക എന്നിവ നിർബന്ധമായും പാലിച്ചിരിക്കണം.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






