വളര്‍ത്തുമകളെ ഓമനിച്ചു കൊതിതീരുംമുമ്പേ അമ്മയെ വിധി തട്ടിയെടുത്തു; മകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഏറ്റുമാനൂർ:ദത്തെടുത്ത കുഞ്ഞിനെ സുഹൃത്തുക്കളെയും മറ്റ് കുടുംബാംഗങ്ങളെയും കാണിക്കാൻ കൊണ്ടുപോകുകയായിരുന്നു ആ അമ്മ. വളർത്തുമകളെ ഓമനിച്ചു കൊതിതീരുംമുമ്പേ അമ്മയെ വിധി തട്ടിയെടുത്തു. അമിത വേഗത്തിലെത്തിയ കാറിടിച്ച് അമ്മ മരിച്ചു. വളർത്തുമകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. മണർകാട്-പട്ടിത്താനം ബൈപ്പാസിൽ ചെറുവാണ്ടൂർ പള്ളിപ്പടിക്കുസമീപം ഞായറാഴ്ച രാത്രി 7.30-നായിരുന്നു സംഭവം. ചെറുവാണ്ടൂർ വള്ളോംകുന്നേൽ ജോയിയുടെ ഭാര്യ സാലി(46) ആണ് മരിച്ചത്. വളർത്തുമകളായ ജുവൽ(ആറ്) ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

സാലിയും ജോയിയും അടുത്തകാലത്താണ് ഡൽഹി സ്വദേശിയായ ജുവലിനെ ദത്തെടുത്തത്. കുഞ്ഞിനെ സുഹൃത്തുക്കളുടെ വീടുകളിൽ കാണിക്കാൻ കൊണ്ടുപോകുകയായിരുന്നു സാലി. ചെറുവാണ്ടൂർ ജങ്ഷനിലെ സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ മണർകാട് ഭാഗത്തുനിന്ന് എത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാലിയുടെ കൈയിലാണ് കുട്ടി ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചകുട്ടി റോഡരികിലേക്ക് ആണ് വീണത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും സാലി മരിച്ചിരുന്നു.

അപകടത്തിൽപ്പെട്ട കാർ അമിതവേഗത്തിൽ നിർത്താതെപോയി. ഈ കാറിന്റെ എതിർദിശയിൽനിന്നുമെത്തിയ കാർ ലൈറ്റ് ഡിം ചെയ്യാതിരുന്നതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ നഴ്സായിരുന്ന സാലി അടുത്തകാലത്താണ് നാട്ടിലെത്തിയത്. ചെറുവാണ്ടൂരിൽ വീടിനോട് ചേർന്ന് സ്റ്റേഷനറിക്കട നടത്തുകയാണ് സാലി. ഭർത്താവ് ജോയിക്ക് കറുകച്ചാലിൽ സ്റ്റേഷനറിക്കടയുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപംതന്നെ ഒരുവർഷംമുമ്പ് വഴിയാത്രക്കാരെ കാറിടിച്ചുവീഴ്ത്തി. അന്ന് അമ്മയും രണ്ട് പെൺമക്കളും മരിച്ചിരുന്നു.

അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്‌, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്

ടെക്‌നീഷ്യൻ  നിയമനം

മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം

ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ

ഭിന്നശേഷിക്കാർക്ക് യു.ഡി ഐ.ഡി കാർഡിന് അപേക്ഷിക്കാം

ജില്ലയിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും ലഭിക്കുന്നതിന് അപേക്ഷ നൽകാത്ത ഭിന്നശേഷിക്കാര്‍ എത്രയുംവേഗം അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകർ ആധാർ കാർഡ്, ഫോട്ടോ, മൊബൈൽ നമ്പർ, ജനന തിയ്യതി എന്നിവ സഹിതം

എംപി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം:കേരള കോൺഗ്രസ്‌ ബി

പുൽപള്ളി:രാത്രി യാത്രാ നിരോധന വിഷയത്തിൽ പറഞ്ഞ വാക്കുപാലിച്ച് വയനാടൻ ജനതയോട് നീതിപുലർത്തുന്നതിന് വയനാട് എംപി പ്രിയങ്ക ഗാന്ധി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ബി ബത്തേരി മണ്ഡലം – പുൽപ്പള്ളി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പാർലമെന്റ്

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം: ഹൈക്കോടതി

കൊച്ചി: മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ അധികൃതർ തീരുമാനം എടുക്കാവൂവെന്ന് ഹൈക്കോടതി നിർദേശിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.