ജില്ലയിലെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ച് തരിയോട് പഞ്ചായത്ത്.

കാവുംമന്ദം: 2021-22 വര്‍ഷത്തേക്കുള്ള 17.72 കോടി രൂപ വരവും 17.62 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഈ വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്തായി മാറി. പ്രസിഡണ്ട് വി.ജി ഷിബുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വൈസ് പ്രസിഡണ്ടുമായ സൂന നവീൻ ബഡ്ജറ്റ് അവതരിപ്പിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലയ്ക്കും അതോടൊപ്പം കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതികൾക്കും അടിസ്ഥാന മേഖലയ്ക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് മതിയായ പ്രാധാന്യം ബഡ്ജറ്റിൽ നൽകിയിട്ടുണ്ട്. മുൻകാല അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് വരും വർഷങ്ങളിൽ പ്രളയത്തെ നേരിടുന്നതിന് ഷെൽട്ടറുകൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും നിലവിലെ കോവിഡ് 19 മഹാമാരി പോലെയുള്ള വിപത്തുകളെ നേരിടുന്നതിനും ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. തരിയോട് പഞ്ചായത്തിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ കളിസ്ഥലവും കായിക പരിശീലന പരിപാടികളും ബഡ്ജറ്റിന്‍റെ ഭാഗമായിട്ടുണ്ട്.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ചെയർമാൻമാരായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, രാധ പുലിക്കോട് എന്നിവരും അംഗങ്ങളായ കെ വി ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്ങൽ, പുഷ്പ മനോജ്, വൽസല നളിനാക്ഷൻ, സിബിൾ എഡ്വേർഡ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഘടക സ്ഥാപന മേധാവികളും വിവിധ സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക സ്വാഗതവും ഹെഡ് ക്ലർക്ക് എം ജി സുധ നന്ദിയും പറഞ്ഞു.

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം

ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വയനാട് ഹെവൻസ് ഗ്രൂപ്പ് വീൽചെയറുകൾ നൽകി.

സമൂഹത്തിന്റെ നാനാ തുറകളിലെ രോഗികളെ ചേർത്തുപിടിക്കുക എന്ന ആശയത്തോടുകൂടി വയനാട് ഹെവൻസ് എന്ന ഗാനമേള ട്രൂപ്പ് നടത്തിവരുന്ന എക്യുപ്മെന്റ്സ് കലക്ഷന്റെ ഭാഗമായി ലഭിച്ച വീൽചെയർ കൈമാറി. പരിപാടിയിൽ വയനാട് ഹെവൻ ടീം മാനേജരായ ലുക്മാൻ

റഫറി സെമിനാര്‍ നടത്തി.

കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ്

ലാബ് ടെക്നീഷ്യൻ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ നിയമനം നടത്തുന്നു. ഡി.എം.എൽ.ടി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടിയാണ് യോഗ്യത. പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 16ന് രാവിലെ 11ന്

ഡ്രൈവർ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി

ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്‌ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്‌ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആറുമാസ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.