ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. രണ്ടര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 24.18 ലക്ഷമായി ഉയർന്നു. നിലവിൽ രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.
കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസിൽ രണ്ട് കോടി എൺപത്തിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ അഞ്ച് ലക്ഷത്തോട് അടുത്തു.ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.09 കോടി പിന്നിട്ടു. 8,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1.34 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.55 ലക്ഷമായി.രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്.രാജ്യത്ത് തൊണ്ണൂറ്റിയെട്ട് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്.2.39 ലക്ഷം പേർ മരിച്ചു. റഷ്യയും ബ്രിട്ടനുമാണ് തൊട്ടുപിന്നിലുള്ളത്.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ