പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
തൊഴില്‍ രഹിതരായ 18 നും 55 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.
60,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്.
കൃഷി ഒഴികെയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഏര്‍പ്പെടാം.
വായ്പതുക 7 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കണം.
അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04936 202869.








