വയനാട് ജില്ലയില്‍ ഇന്ന് (16.02.21) 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 150 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തവർ ഉൾപ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25538 ആയി. 23647 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1598 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1432 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കുടിശ്ശിക 31 വരെ അടയ്ക്കാം
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ജൂലൈ 31 വരെ കുടിശ്ശിക അടയ്ക്കാന്‍ അവസരം. കുടിശ്ശികയുള്ള തൊഴിലാളികള്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355.