പരാതികള്‍ വിവിധതരം ഒരു വേദിയില്‍ പരിഹാരം

കല്‍പ്പറ്റ എസ്.കെ.എം.ജെ യില്‍ നടന്ന സാന്ത്വ്നം സ്പര്‍ശം അദാലത്തിലെത്തിയത് വിവിധ തരം പരാതികള്‍. സംസ്ഥാനതലത്തില്‍ പരിഗണിക്കപ്പെടേണ്ട പരാതികള്‍ ഒഴികെയുള്ള എല്ലാ പരാതികളും പരമാവധി പരിഹരിക്കാനുള്ള ഇടപെടലുകളാണ് അദാലത്തില്‍ നടന്നത്. ധനസഹായത്തിനുള്ള പുതിയ അപേക്ഷകളില്‍ ഉടനടിയുള്ള പരിഹാരങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശ്വാസമായി. പെരുന്തട്ടയിലെ മുഹമ്മദ് കുട്ടിയും മകളും ചികിത്സാധനസഹായത്തിനുള്ള അപേക്ഷയുമായി കല്‍പ്പറ്റയില്‍ നടക്കുന്ന അദാലത്തിലെത്തിയത്. ഒരു സര്‍ജറി കഴിഞ്ഞു. ഇനി ആമാശായ രോഗവുമായി ബന്ധപ്പെട്ട് ഇനി രണ്ട് സര്‍ജറികള്‍ കൂടി വേണം. ഇതിനായുള്ള പണം കണ്ടെത്തുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അപ്പോഴാണ് സര്‍ക്കാര്‍ സാന്ത്വന സ്പര്‍ശം അദലാത്ത് നടത്തുന്ന വിവരം അറിഞ്ഞത്. അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷ നല്‍കി. ഇവിടെ നിന്നുള്ള ടോക്കണ്‍ പ്രകാരമാണ് അദാലത്തില്‍ എത്തിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അപേക്ഷ പരിഗണിച്ചു. ചികിത്സക്കായി അടിയന്തരമായി പതിനായിരം രൂപ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. സഹകരണബാങ്കില്‍ കടബാധ്യതയുമുണ്ട്. ഇതിന് പരിഹാരമുണ്ടാക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊഴുതന പഞ്ചായത്തിലെ ആനോത്ത് പ്രളയം വിഴുങ്ങിയ കാക്കച്ചാല്‍ ആനോത്ത് പൊയില്‍ വീട്ടില്‍ രവീന്ദ്രനും കുടുബത്തിനും അദാലത്ത് ആശ്വാസമായി. വൈകല്യം ബാധിച്ച മകളടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ വീട് അനുവദിക്കാന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി.2018 ലെ പ്രളയത്തില്‍ നഷ്ടപ്പെട്ട 16 സെന്റ് ഭൂമിക്ക് നഷ്പരിഹാരമായി തുക അനുവദിക്കുന്നത് പരിഗണിക്കും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മിക്കുക. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ചെയ്യാനുള്ള സാഹചര്യമുണ്ടാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തരധനസഹായി അയ്യായിരം രൂപയും അനുവദിച്ചു. മേപ്പാടിയിലെ റിപ്പണ്‍ വാളത്തൂരില്‍ നിന്നെത്തിയ ഇസ്മയില്‍ ഫാത്തിമ ദമ്പതികള്‍ക്ക് അദാലത്തില്‍ ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഓട്ടിസം ബാധിച്ച മകളുമായാണ് ഈ കുടുംബം അതാലത്തില്‍ മന്തരിമാരെ കാണാനെത്തിയത്. പതിനായിരം രൂപയും അദാലത്തില്‍ അനുവദിച്ചു.

നത്തംകുനിയിലെ കൊച്ചുപുരയ്ക്കല്‍ ചാക്കോയ്ക്ക് അര്‍ബുദ രോഗത്തിനുള്ള ചികിത്സാധനസഹായമായി പതിനഞ്ചായിരം രൂപ അനുവദിച്ചു. നിരവധി തവണ ധനസഹായത്തിനുള്ള അപേക്ഷേ നല്‍കിയെങ്കിലും ഇതുവരെ യാതൊന്നും ലഭിച്ചിരുന്നില്ല. ഈ തുക ചികിത്സക്കായി താല്‍ക്കാലിക ആശ്വാസമായി. മുടങ്ങിക്കിടന്ന പെന്‍ഷനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ശരിയാക്കാന്‍ തീരുമാനമായി.

കുഴഞ്ഞു വീണ് മരിച്ചു.

സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

പാറത്തോട് പി ഓ, പിൻ 673575. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു.

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *