ഇടതു സർക്കാരിന്റെ ജനവഞ്ചനാ നടപടികൾ അവസാനിപ്പിക്കുക:അസെറ്റ്

കൽപ്പറ്റ: യുവജനങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് ഇടതു സർക്കാർ തുടർന്നു വരുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. ഫൈസൽ അഭിപ്രായപ്പെട്ടു.
ജീവനക്കാരേയും അധ്യാപകരേയും ശത്രുപക്ഷത്ത് നിർത്തിയ ഇടത് സർക്കാറിനെതിരെ അസെറ്റ് (അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ) സംസ്ഥാന വ്യാപകമായി
സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട് കലക്റ്ററേറ്റിലേക്ക് നടത്തിയ കുറ്റവിചാരണ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പാർട്ടി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സർക്കാർ ജോലി ഉറപ്പാക്കുന്ന തിരക്കിലാണ് ഇടതു സർക്കാർ. മുൻ കാല ഇടതു സർക്കാരുകളുടേതിൽ നിന്നും വ്യത്യസ്തമായി ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ മത്സരിക്കുകയാണ് പിണറായി സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുമെന്ന് പ്രചരിപ്പിച്ച് അധികാരത്തിൽ കയറിയ ഇടതു സർക്കാർ അഞ്ചുവർഷം കഴിയുമ്പോഴും പരിശോധന തുടർന്നു കൊണ്ടിരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എംപ്ലോയീസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ബഷീർ പറഞ്ഞു. സകല സംവരണ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ മേള നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസെറ്റ് ജില്ല ചെയർമാൻ അബ്ദുൾ റഊഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ.എസ്.ഇ.എം.ജില്ല പ്രസിഡന്റ് അബ്ദുൽ സലാം, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സെയ്തു കുടുവ , മുനവ്വർ എന്നിവർ അഭിവാദ്യ പ്രഭാഷണം നടത്തി.

ഇ.എച്ച്. ഹനീഫ, നസീം, ജാബിർ കാട്ടിക്കുളം, സിദീഖ് വി.കെ. ഷാകിർ ck, MP അബൂബക്കർ ,റഫീഖ്.കെ, മുഖ്താർ ബി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

‘വഞ്ചനയുടെ അഞ്ചാണ്ടുകൾ, അധ്യാപകരേയും ജീവനക്കാരേയും ശത്രുപക്ഷത്ത് നിർത്തിയ ഇടത് സർക്കാറിനെതിരെയുള കുറ്റപത്രം’ എന്ന തലക്കെട്ടിൽ ജില്ലാ തലത്തിൽ വ്യാപകമായ പ്രചരണ പരിപാടികളാണ് നടത്തിയത്. കാമ്പയിനിന്റെ ഭാഗമായി കലക്റ്ററേറ്റിലും ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ്

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം കേരളത്തിലേക്ക്

പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.