കമ്മറ്റിയുടെ ആഹ്വാന പ്രകാരം വയനാട് ജില്ലാ കിസ്സാൻ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല കെ.പി.സി.സി. എക്സി. അംഗം പി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന കർഷക പ്രതിഷേധ ജ്വാലയിൽ കാർഷിക വിഭവങ്ങൾക്ക് വിലയും വിപണിയും ലഭ്യമാക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക ,കാർഷീക പെൻഷൻ പതിനായിരം രൂപയാക്കുക, കർഷകന് കോവിഡ്- 19 ധനസഹായം പതിനായിരം രൂപയാക്കുക, വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധ ജ്വാലയിൽ ഉയർന്നു.പരിപാടിയിൽ അഡ്വ. ജോഷി സിറിയക് അദ്ധ്യക്ഷത വഹിച്ചു. വി.എൻ. ശശീന്ദ്രൻ , സുലൈമാൻ അരപ്പറ്റ, സെബാസ്റ്റ്യൻ കൽപറ്റ, ബാബു പന്നിക്കുഴി, കെ. ശശികുമാർ , എൻ.കെ. വിനോദ് എന്നിവർ സംസാരിച്ചു

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്