ബഫർ സോൺ കരടുവിജ്ഞാപനത്തിനെതിരെ കെസിവൈഎം മാനന്തവാടി രൂപതയുടെ മലയോര സംരക്ഷണയാത്ര ദ്വാരക മേഖലയുടെ നേതൃത്വത്തിൽ തോണിച്ചാലിൽ നടത്തി.കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ വിഷയാവതരണം നടത്തി. കെസിവൈഎം ദ്വാരക മേഖല സെക്രട്ടറി ഷിനു വടകര മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ദ്വാരക മേഖല ഡയറക്ടർ ഫാ. ബിജോ കറുകപ്പിള്ളി, തോണിച്ചാൽ യൂണിറ്റ് ഡയറക്ടർ ഫാ. ജസ്റ്റിൻ മുത്താണിക്കാട്ട്, രൂപത ആനിമേറ്റർ സി. സാലി സിഎംസി, ജനറൽ സെക്രട്ടറി ജിയോ മച്ചുക്കുഴി, സെക്രട്ടറി റ്റെസിൻ വയലിൽ,നിതിൻ തകരപ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ