മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പോത്തറ കാവ് – കാളി റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജിതിന്‍ കണ്ടോത്ത് നിര്‍വ്വഹിച്ചു. എന്‍.ആര്‍.ഇ.ജി.എ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി വകയിരുത്തിയത്. ചടങ്ങില്‍ സഹദേവന്‍ പുളിയമ്പറ്റ, അബ്ദുല്‍ കരീം മുസ്ല്യാര്‍, വര്‍ഗ്ഗീസ് മാനിവയല്‍, വിനീത ചാലാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പച്ചത്തേയിലക്ക് 14.26 രൂപ
ജില്ലയില്‍ പച്ചത്തേയിലയുടെ ഒക്റ്റോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ്







