വെണ്ണിയോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു.കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ വസന്ത അധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനുപമ വിപിൻ, കോട്ടത്തറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.സുരേഷ് മാസ്റ്റർ, വെണ്ണിയോട് ക്ഷീരോൽപാദക സഹകരണ സംഘം മുൻ പ്രസിഡന്റ് ആന്റണി വർക്കി, കോട്ടത്തറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് വി.എൻ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു.വെണ്ണിയോട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് എം.സി സത്യൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.എം പ്രജീഷ് നന്ദിയും പറഞ്ഞു.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്