താമരശ്ശേരി ചുരത്തില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മിനി ബസ് സര്‍വ്വീസ് തുടരും.മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളില്‍ നിന്നും സര്‍വ്വീസ് ഉണ്ടാവും.മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ട കുറച്ച് ദൂരം നടന്ന് ബസ്സില്‍ കയറാറുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഈ ഭാഗത്ത് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

മേട്രൺ നിയമനം
മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള







