കണിയാമ്പറ്റ: കണിയാമ്പറ്റ ഹൈസ്‌ക്കൂള്‍ പരിസരത്ത് വെച്ച് ബൈക്കും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.
പച്ചിലക്കാട് ഒരക്കാളി വീട്ടില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ ഒ.എ അബ്ദുള്‍ റാഷിഖ് (19) ആണ് മരിച്ചത്. മീനങ്ങാടി പനമരം കണിയാമ്പറ്റ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹരികൃഷ്ണ ബസും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ റാഷിഖിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

മേട്രൺ നിയമനം
മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള







