തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്‌; വാര്‍ത്താ സമ്മേളനം 4.30ന്‌.

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്‌.

കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആസ്സാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെത്തി കമ്മീഷന്‍ പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗം ചര്‍ച്ച ചെയ്തിരുന്നു.

വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷാവസരങ്ങള്‍ കണക്കിലെടുത്ത് ഏപ്രില്‍ 15ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. ഇതുകൂടി പരിഗണിച്ചുകൊണ്ട് ഏപ്രില്‍ 30-നകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

ചേരമ്പാടിയിൽ വാഹനാപകടം ഒരാൾ മരിച്ചു

ചേരമ്പാടി:തൃശൂരിൽ നിന്നും ബത്തേരിയിലേക്ക് വരികയാ യിരുന്ന കെ എസ് ആർ ടി സി ബസ്സും സ്കൂട്ടി യുമായി കൂട്ടിയിടിക്കുകയായിരുന്നു. ചേരമ്പാടി പള്ളിക്ക് സമീപം രാത്രി 9.30 നായിരുന്നു അപകടം. ചേരമ്പാടി സ്വദേശി പ്രിൻസ് ആണ്

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ

കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ

പച്ചത്തേയിലക്ക് 14.26 രൂപ

ജില്ലയില്‍ പച്ചത്തേയിലയുടെ ഒക്റ്റോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടത്തിൽവയൽ, നാരോകടവ് പ്രദേശങ്ങളിൽ നാളെ (നവംബർ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിലേക്ക് യുപിഎസ് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 15 ഉച്ചക്ക് 12നകം മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ടിന് ലഭ്യമാക്കണം.

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന എയറോക്‌സ് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിന്റെ കംപ്രസീവ് മെയ്ന്റനൻസ് പ്രവർത്തി ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 15

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.