എടവക :ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന കിച്ചൺ ബയോ കമ്പോസ്റ്റർ യൂണിറ്റുകൾ ,എ ടവകയിലെ വിവിധ വാർഡുകളിൽ നിന്നും ഗുണഭോക്തൃവിഹിതം അടച്ച മുന്നൂറ്റിപതിനാല് പേർക്ക് വിതരണം ചെയ്തു.വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോർജ് പടകൂട്ടിൽ ,ജെൻസി ബിനോയി, ശിഹാബ് അയാത്ത്’, ജനപ്രതിനിധികളായ ഉഷ വിജയൻ ,സുജാത ‘സി.സി, വി.ഇ.ഒ ഷൈജിത്ത്.വി.എം, രജനി സുകുമാരൻ, ഷീന തോമസ്, ബിന്ദു സുനിൽ പ്രസംഗിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം