സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 280 രൂപ വർധിച്ച് 34,440 രൂപയായി. കഴിഞ്ഞ ദിവസം ജൂണിലെ നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. പവന് 34160 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം ഉണ്ടായിരുന്ന വില.
ഒരു ഗ്രാം സ്വർണത്തിന്റെ വിലയും കൂടിയിട്ടുണ്ട്. 35 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4305 ആയാണ് ഉയർന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളിൽ സ്വർണവില താഴ്ന്നിരുന്നു, പിന്നീട് കൂടിയും കുറഞ്ഞും നിലയിലായിരുന്നു. സ്വർണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്.