ചൊവ്വാഴ്ച നടക്കേണ്ട എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് എട്ടിലേക്ക് മാറ്റി. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നാളെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നടത്തുന്നതിനാലാണ് പരീക്ഷ മാറ്റിയത്. മറ്റു തിയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.