വര്‍ഗ്ഗീസ് സ്മരണ നില നിര്‍ത്തുന്നതിന് വേണ്ടി നഷ്ടപരിഹാരത്തുക വിനിയോഗിക്കും.

മാനന്തവാടി: വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ വര്‍ഗ്ഗീസിന്റെ കുടുംബത്തിന് നിയമപോരാട്ടത്തിലൂടെ ലഭിച്ച നഷ്ടപരിഹാരത്തുക 50 ലക്ഷം രൂപ അദ്ദേഹം മുന്നോട്ട് വെച്ച ആശയ പൂര്‍ത്തീകരണത്തിനുതകുന്നവിധത്തില്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് കുടുംബാംഗങ്ങളും സിപിഐ(എംഎല്‍,റെഡ്ഫ്‌ളാഗ്)ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വര്‍ഗ്ഗീസ് സ്മാരക ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വരും ദിവസങ്ങളില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.വര്‍ഗ്ഗീസ് മുന്നോട്ട് വെച്ച അടിസ്ഥാനവിഭാഗത്തിന്റെ ഉന്നമനമെന്ന ലക്ഷ്യങ്ങളിലെത്താനും പഠനവിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താനും കഴിയുന്ന വിധത്തിലായിരിക്കും തുക വിനിയോഗിക്കുക.

വര്‍ഗ്ഗീസിന്റെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം നീണ്ട പോരാട്ടങ്ങളുടെ വിജയമാണ്.കസ്റ്റഡി കൊലപാതകങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കുമെതിരെ പോരാടുന്നവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്ന നീതിയുടെ വാതിലാണ് കോടതി വിധി.പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഒരാളുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം ഇന്ത്യയില്‍ ആദ്യത്തേതാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് കോടതിയില്‍ എത്തിയപ്പോള്‍ സഖാവിനെ കൊള്ളക്കാരനും കൊലപാതകിയുമായി ചിത്രീകരിച്ചു കൊണ്ടുള്ള സത്യവാങ്ങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയത്.ഇത് തിരുത്തിക്കുന്നതിന് വേണ്ടി റെഡ്ഫ്‌ളാഗ് ജനാധിപത്യപുരോഗമന ശക്തികളെ അണിനിരത്തി ശക്തമായ പ്രടരണ പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിച്ചു.പ്രതിഷേധങ്ങള്‍ക്കും പോരാട്ടങ്ങളെയും തുടര്‍ന്ന് സത്യവാങ്ങ്മൂലം പിന്‍വലികേണ്ട അവസ്ഥ വന്നു.രണ്ടാമത്തെ സത്യവാങ്മൂലകത്തില്‍ നഷ്ടപരിഹാരതുകക്ക് അര#ഹതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.ഇതുംതിരുത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.അത്തരത്തില്‍ നീണ്ട പേരാട്ടങ്ങളുടെ വിജയമായിട്ടാണ് നഷ്ടപരിഹാരത്തെ കാണുന്നതെന്നും റെഡ്ഫ്‌ളാഗ് കേന്ദ്രസെക്രട്ടറി എം.എസ് ജയകുമാര്‍,ട്രസ് സെക്രട്ടറി പിസിഉണ്ണിച്ചക്കന്‍, മറ്റ് ഭാരവാഹികളായ എം.കെ.തങ്കപ്പന്‍, കുന്നേല്‍ കൃഷ്ണണന്‍, സലീംകുമാര്‍, വര്‍ഗ്ഗീസിന്റെ സഹോദരങ്ങളായ എ.തോമസ്, എ.ജോസഫ്, എ.മറിയക്കുട്ടി എന്നിവര്‍ പറഞ്ഞു.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

പീച്ചങ്കോട് എൽ.പി സ്കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

ഭൗതിക- അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എൽ.പി സ്കൂളിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന  പുതിയ

വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം . യുപി ജനറൽ ഓവറോൾ,എൽപി

മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.