മകളെ പീഡിപ്പിച്ചുവെന്ന പിതാവിന്റെ പരാതിയിൽ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പരാതി നൽകിയ പിതാവിനെ വെടിവെച്ചുകൊന്നു.യുപിയിലെ ഹത്രാസിലാണ് സംഭവം. 2018 ലാണ് പ്രതിയായ ഗൗരവ് ശർമ്മ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് പിതാവ് പോലീസിൽ പരാതി നൽകുന്നത്.
കേസിൽ അറസ്റ്റിലായ ഇയാൾ കുറച്ചു കാലങ്ങൾക്കു ശേഷം ജാമ്യത്തിലിറങ്ങി.തിങ്കളാഴ്ച വൈകിട്ട് ഗ്രാമത്തിൽ വച്ച് പ്രതിയുടെയും പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെയും കുടുംബാംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.ഇതിൽ പ്രകോപിതനായ പ്രതി കൂട്ടാളികളുമായി വന്ന് പെൺകുട്ടിയുടെ പിതാവിനെ വെടിവെക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിയുടെ ഒരു ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടി പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.