ലൈംഗികശേഷി വര്‍ധിക്കുമെന്ന് പ്രചരണം; ആന്ധ്രയില്‍ കഴുത ഇറച്ചിക്ക് വില കുതിക്കുന്നു.

കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗിക ശേഷി കൂടുമെന്നും രോഗങ്ങള്‍ ഭേദമാകുന്ന വിശ്വാസവും പ്രചരണവും വ്യാപകമായതോടെ ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിക്ക് വന്‍ വിലവര്‍ധന. ഇതോടെ അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 2001ലെ അറവുശാല നിയമപ്രകാരം സംസ്ഥാനത്ത് കഴുതകളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

ശ്വാസകോശ രോഗങ്ങളും ശ്വസനതടസവും മാറാനും ലൈംഗി ആസക്തി വര്‍ദ്ധിക്കാനും കഴുതയിറച്ചി നല്ലതാണെന്നാണ് സംസ്ഥാനത്തെ ചില പ്രദേശങ്ങളിലെ ആളുകള്‍ വിശ്വസിക്കുന്നത്. നടുവേദനയും ആസ്തമയും മാറാന്‍ കഴുതയിറച്ചി നല്ലതാണെന്നും ആളുകള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഒരു കിലോ കഴുതയിറച്ചിക്ക് 600 രൂപയാണെങ്കില്‍ പ്രായപൂര്‍ത്തിയായ കഴുതയ്ക്ക് 15,000 മുതല്‍ 20,000 രൂപ വരെയാണ് വില.

2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍റേഡ് അനുസരിച്ച് കഴുതകളെ ഭക്ഷിക്കാനാകില്ല. എന്നാല്‍ ഭാരം ചുമക്കുന്ന മൃഗത്തിന്‍റെ മാംസം കഴിച്ചാല്‍ പൗരുഷം വര്‍ധിക്കുമെന്നാണ് കഴുതകളെ ആഹാരമാക്കുന്നവര്‍ പറയുന്നത്.

പ്രകാശം, കൃഷ്ണ, കിഴക്കന്‍ ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളില്‍ കഴുതകളെ വ്യാപകമായി കശാപ്പ് ചെയ്യുകയും ഇറച്ചി കഴിക്കുകയും ചെയ്യുന്നതായി അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് കഴുതകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. നിരവധി ക്രിമിനല്‍ സംഘങ്ങള്‍ സംയുക്തമായാണ് ആന്ധ്രയില്‍ കഴുതകളെ കശാപ്പ് ചെയ്യുന്ന റാക്കറ്റ് നടത്തുന്നത്. ഒരു സംഘം കഴുതകളെ കശാപ്പ് ചെയ്യുമ്പോള്‍ മറ്റൊരു സംഘം ഇറച്ചി സംഭരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാംസം ആവശ്യക്കാരിലേക്ക് വിതരണം ചെയ്യുന്നത് മറ്റൊരു സംഘമാണ്.

പ്രകാസം ജില്ലയിലെ കള്ളന്മാരുടെ താവളമായിരുന്ന സ്ഥാര്‍ത്ഥ്പുരത്ത് നിന്നാണ് കഴുത ഇറച്ചിയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കും തുടക്കം കുറിച്ചതെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ അഭിപ്രായം. കഴുതയുടെ രക്തം കുടിച്ചാല്‍ അതിവേഗം ഓടാന്‍ കഴിയുമെന്ന കെട്ടുകഥയും ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു. അടുത്തിടെ ഇറങ്ങിയ രവിതേജ നായകനായ തെലുങ്ക് ചിത്രമായ ക്രാക്കിലും കഴുതയുടെ രക്തം കുടിക്കുന്നത് കാണിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് നായിക.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.

മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന

എസ്.പി.സി ഓണം ക്യാമ്പ് തുടങ്ങി

മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു. ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി,

ട്രംപിന്‍റെ ‘അധിക തീരുവ’ : മറികടക്കാൻ ഇന്ത്യ, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത പരിശോധിക്കുന്നു, മോദി ജപ്പാനിലേക്ക്

ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാൻ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകൾ തുടരുന്നു. അമേരിക്കയിൽ നിന്നും മാറി കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുന്നതും രാജ്യം തേടുന്നുണ്ട്.

ഹൃദ്രോഗം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക ശ്രദ്ധയോടെ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ എന്ത് കഴിക്കുന്നുവെന്നും എത്രമാത്രം കഴിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.

ശങ്കരൻ തെങ്ങിൽ തന്നെ’; മൂന്നാം ഡിവിഷൻ ടീമിനെതിരെ തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്

200 മില്ല്യൺ യൂറോയോളം മുടക്കിയുള്ള പുതിയ സൈനിങ്ങുകൾ, പുതിയ സീസണിലെ വാനോളം പ്രതീക്ഷകളുമെല്ലാമായെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇഎഫ്എൽ കപ്പിൽ നിന്നും ഞെട്ടിക്കുന്ന പുറത്താകൽ. പ്രീമിയർ ലീഗ് മൂന്നാം ഡിവഷനായ ഫുട്‌ബോൾ ലീഗ് 2ലെ ടീമായ

ശ്രേയസിന്റെ ഓണാഘോഷം നടത്തി

ശ്രേയസ് മലവയൽ യൂണിറ്റിന്റെ ഓണാഘോഷം “അത്തപ്പൂപ്പൊലി”നെന്മേനി ഗ്രാമപഞ്ചായത്ത്‌ മെമ്പർ ദീപ ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ സുനീറ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓ ഫീസർ പോൾ പി.എഫ്.ഓണസന്ദേശം നൽകി. അൽഫോൻസ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *