മൂന്ന് പതിറ്റാണ്ടോളം കമ്പളക്കാട് മിന്‍ഷാ ക്ലീനിക്കിലെ ഡോക്ടറായിരുന്ന വി.ഷംസുദ്ധീന്‍ (55) യാത്രയായി. ആതുര സേവന മേഖലയിൽ സജീവമായിരുന്ന ഡോക്ടർ പാവപ്പെട്ടവരുടെ കണ്ണിലുണ്ണിയായിരുന്നു.
നിർധന രോഗികൾക്ക് സൗജന്യ ചികിത്സാ സംവിധാനം ഒരുക്കിയും ഡോക്ടര്‍ ജനഹൃദയം കീഴടക്കിയിരുന്നു. ഡോക്ടറെ ഒന്ന് കണ്ടാൽ , സ്നേഹ സ്പർശമായ പരിചരണം കിട്ടിയാൽ അസുഖം മാറുമെന്ന വിശ്വാസം ഇവിടെയുണ്ടായിരുന്നു.
1994 ലാണ് ഡോ.ഷംസുദ്ധീന്‍
കമ്പളക്കാടിലെത്തിയത്.കോഴിക്കോട് പതിമംഗലത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായി വഴിപോക്കില്‍ ഹുസൈന്‍ കുട്ടി ഹാജിയുടെ മൂത്തമകനാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ബത്തേരിയിലെ പരേതനായ പ്രശസ്ത ഡോക്ടര്‍ പരേതനായ അബ്ദുല്ലയുടെ മകൾ നസ്‌റീന ബത്തേരിയാണ് ഭാര്യ. മിന്‍ഷാ ഫാത്തിമ, ആമിന സിമ്‌റി (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി), ആയിഷ നിഹ (ബി. ഡി.എസ് വിദ്യാര്‍ത്ഥിനി), റയാ തന്‍സ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി) എന്നിവർ മക്കളാണ്. ഖബറടക്കം കുന്നമംഗലത്തിനടുത്ത ചൂലാം വയല്‍ ജുമാ മസ്ജിദില്‍ ഇന്ന് രാത്രി ഏഴ് മണിക്ക് നടക്കും.