ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജയകൃഷ്ണനെ വയനാട് ജില്ലാ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ആദരിച്ചു.കല്ലോടി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ എൻഎസ്എസ് പടിഞ്ഞാറത്തറ ക്ലസ്റ്റർ കൺവീനർ സാജിദ് പി.കെ,മാനന്തവാടി ക്ലസ്റ്റർ കൺവീനർ കെ.രവീന്ദ്രൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി .കഴിഞ്ഞവർഷം പാതിരച്ചാൽ കരിങ്കൽ ക്വാറിയിൽ അപകടത്തിൽപ്പെട്ട രണ്ടുപേരെ സ്വന്തം ജീവൻ മറന്ന് രക്ഷിച്ചതിനാണ് ജയകൃഷ്ണൻ പുരസ്കാരത്തിന് അർഹനായത്. സീനിയർ അധ്യാപകൻ ജീറ്റോ ജോസഫ് ,ജോമറ്റ് മാത്യു, എൻഎസ്എസ് ലീഡർ അൻവിൻ എന്നിവർ പങ്കെടുത്തു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ