ഹാഥ്റസിൽ പീഡന കേസ് പ്രതി, ഇരയുടെ പിതാവിനെ വെടിവെച്ച് കൊന്ന സംഭവം, യോഗി സർക്കാർ റേപ്പിസ്റ്റുകൾക്ക് നൽകുന്ന പിന്തുണയുടെ നേർസാക്ഷ്യമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച് ആരോപിച്ചു. സംഘപരിവാർ ഭരണത്തിനുകീഴിൽ രാജ്യത്ത് സ്ത്രീപീഡനങ്ങൾ അപകടകരമാംവിധം വർധിച്ചിരിക്കുന്നു. ദളിത്, മുസ്‌ലിം സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളോട് കേന്ദ്രസർക്കാർ പുലർത്തുന്ന നിസ്സംഗതയും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. “സംഘ് പരിവാറിന്റെ റേപ് സ്റ്റേറ്റ് പരീക്ഷണശാലയാകുന്ന യു.പി” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി കൽപ്പറ്റ മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ പ്രവർത്തകർ യോഗി ആദിത്യ നാഥിന്റെ കോലം കത്തിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹിഷാമുദ്ദീൻ പുലിക്കോടൻ, ജില്ലാ സെക്രട്ടറി മുസ്‌ഫിറ ഖാനിത, കൽപറ്റ മണ്ഡലം പ്രസിഡന്റ്
ശർബിന ഫൈസൽ, മണ്ഡലം വൈസ്
പ്രസിഡന്റ്
നസ്റുദ്ദീൻ മണ്ഡലം സെക്രട്ടറി റനീബ് എം.വി തുടങ്ങിയവർ സംസാരിച്ചു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ