കൽപ്പറ്റ : പൗരത്വ പ്രക്ഷോഭങ്ങളെ വീണ്ടെടുക്കുക ഭരണകൂട വേട്ടയെ ചെറുക്കുക എന്ന തലക്കെട്ടിൽ ഡൽഹി വംശഹത്യ യുടെ ഒന്നാം വാർഷികത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടത്തുന്ന ബഹുജന സംഗമം നാളെ വൈകിട്ട് കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂൾ പരിസരത്ത് നടക്കും. ഡൽഹിയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഹസനുൽ ബന്ന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ശുക്കൂർ, ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡണ്ട് ടിപി യൂനുസ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ബിൻഷാദ് പിണങ്ങോട് തുടങ്ങിയവർ സംബന്ധിക്കും.

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം
ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ







