ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ബീനാച്ചി പനമരം റോഡിൻ്റെ നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. ബീനാച്ചി മുതൽ പനമരം വരെയുള്ള 22 കിലോമീറ്റർ റോഡാണ് നിർമ്മാണ പ്രവർത്തികൾ തുടങ്ങി ഒരു വർഷമായിട്ടും പാതിവഴിയിൽ ആയിരിക്കുന്നത്. 2019 മാർച്ചിൽ പൂർത്തിയാക്കേണ്ട നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതിന് ശേഷം കാൽ ഭാഗം പോലും പണി പൂർത്തികരിച്ചിട്ടില്ല. കരാറുകാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും യാത്രക്കാർ ഇതുമൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺട്രാക്ടറുമായി നാളെ ബത്തേരിയിൽ വെച്ച് ചർച്ച നടത്തുമെന്നും പുരോഗതി വിലയിരുത്തുമെന്നും ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ







