പച്ചമുളകിലെ മുരടിപ്പ്; ജൈവമാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കാം

അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്നതാണ് മുളക്. പച്ചമുളകില്ലാത്ത അടുക്കള തന്നെയുണ്ടാകില്ല. ഇതിനാല്‍ അടുക്കളത്തോട്ടത്തില്‍ രണ്ടോ മൂന്നോ ചുവട് മുളക് വളര്‍ത്തുന്നവരാണ് എല്ലാ കര്‍ഷകരും. എന്നാല്‍ കീടങ്ങളും രോഗങ്ങളും മുളകിനെ എളുപ്പം ബാധിക്കും. ഇതില്‍ പ്രധാനമാണ് മുരടിപ്പ്.

മുരടിപ്പ് ലക്ഷണങ്ങള്‍

മുളക് ചെടി വളര്‍ന്ന് ഇലകള്‍ വന്നു തുടങ്ങിയാല്‍ മുരടിക്കല്‍ രോഗവും ബാധിക്കും. ഇലകള്‍ ചുരുണ്ട് ചെടി വളര്‍ച്ചയില്ലാതെ നില്‍ക്കും. കായ് പിടുത്തമുണ്ടാകില്ല, ഉണ്ടെങ്കില്‍ തന്നെ ചെറിയ കായ്കളായിരിക്കും. നിരവധി ജൈവകീടനാശിനികള്‍ പ്രയോഗിച്ചാലും രോഗം വിട്ടുമാറാന്‍ പ്രയാസമായിരിക്കും.

ചികിത്സ തുടക്കം മുതല്‍

മുരടിപ്പ് കാണുമ്പോള്‍ തന്നെ ഇതിനെതിരേയുള്ള കീടനാശിനികള്‍ പ്രയോഗിച്ചു തുടങ്ങണം. രോഗം ബാധിച്ചു ദിവസങ്ങള്‍ കഴിഞ്ഞു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചാല്‍ വലിയ ഫലം ചെയ്യില്ല. കീടനാശിനികള്‍ തളിക്കുമ്പോള്‍ ഇലയുടെ രണ്ടു ഭാഗത്തും തണ്ടിലുമെത്തുന്ന തരത്തില്‍ വേണം ചെയ്യാന്‍. വൈകുന്നേരമാണ് കീടനാശിനികള്‍ പ്രയോഗിക്കാന്‍ നല്ലത്.

വേപ്പെണ്ണയും വെളുത്തുള്ളിയും

വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതമാണ് മുരടിപ്പിനെതിരേ പ്രയോഗിക്കാന്‍ മികച്ച ജൈവകീടനാശിനി. നിഷ് പ്രയാസം ഇതു വീട്ടിലുണ്ടാക്കാം. വെളുത്തുള്ളി ഒരു പിടിയെടുത്ത് അരച്ച് 50 മില്ലി ലിറ്റര്‍ വേപ്പെണ്ണയില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കാം. ഇതു പോലെ വേപ്പെണ്ണയും ബാര്‍സോപ്പും ചേര്‍ത്തുള്ള ലായനിയും നല്ലതാണ്. മുളക് തൈകള്‍ ഗ്രോബാഗിലേക്കും തടത്തിലേക്കും പറിച്ചു നട്ട് പത്താം ദിവസം മുതല്‍ ഈ ലായനികള്‍ തളിക്കുന്നത് നല്ലതാണ്, മുരടിപ്പ് രോഗം വരാതെയിരിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കുന്നതാണ് നല്ലത്.

നന്മയും നല്ലതാണ്

കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന നന്മ എന്ന ജൈവമിശ്രിതവും മുരടിപ്പിനെതിരേ ഉപയോഗിക്കാം. നന്മ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി പ്രയോഗിക്കാം. ലെക്കാനിസീലിയം ലെക്കാനി എന്ന ജൈവമിത്ര കുമിള്‍ പ്രയോഗിക്കുന്നതും നല്ലതാണ്. പൊടിരൂപത്തിലുള്ള ലെക്കാനിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത് തളിക്കാം.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ

സ്വീപ്പര്‍ നിയമനം

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മീനങ്ങാടി ഓഫീസിൽ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയുള്ള 30നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 3 വൈകുന്നേരം

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത്‌ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന

സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജനമൈത്രി പോലീസ്

പിന്നാക്ക വിഭാഗത്തിലെ യുവതീ- യുവാക്കൾക്ക് സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജില്ലാ ജനമൈത്രി പോലീസ്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിര്‍വഹിച്ചു. സമൂഹത്തിന്റെ

ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് കൽപ്പറ്റയിൽ

കൽപ്പറ്റ : വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ 42-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി ഏഴ് വരെ കല്‍പ്പറ്റ സെന്റ്

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.