വയനാട്ടിൽ കണ്ടെയ്ൻമെന്റ് ഒഴികെയുള്ള സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ തുറന്ന് പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു . രാവിലെ വ്യാപാരികളുമായി സമയക്രമ കാര്യത്തിൽ ചർച്ച നടത്തിയിരുന്നുവെങ്കിലും മുഖ്യമന്ത്രി വൈകുന്നേരം വീഡിയോ കോൺഫറൻസ് മുഖാന്തിരം സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാക്കി അറിയച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.കൂടാതെ ഇനി മുതൽ കണ്ടെയ്ൻമെന്റ് സോണുകളിൽ വളർത്തുമൃഗങ്ങളുടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ







