നിയമസഭാ തിരഞ്ഞെടുപ്പ്; അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കും

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയുടെ അതിര്‍ത്തി ചെക് പോസ്റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നു. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളായ ചാമരാജനഗര്‍, കൊടക്, മൈസൂര്‍ എന്നിവിടങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍ എന്നിവരുമായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ യോഗത്തിലാണ് തീരുമാനം. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഓഫീസര്‍മാര്‍, സ്റ്റാറ്റിക് സര്‍വ്വെയിലന്‍സ് ടീം, ഫ്ലൈയിംഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം ഉറപ്പാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്കുള്ള കാട്ടുവഴികളിലും നിരീക്ഷണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള രണ്ട് ദിവസങ്ങളിലും, വോട്ടെണ്ണല്‍ ദിവസവും അതിര്‍ത്തി പ്രദേശങ്ങളില്‍ മദ്യ വില്‍പ്പന തടയുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ്ങും ഉറപ്പാക്കും. കര്‍ണാകയിലെ ഇഞ്ചി, കാപ്പി കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ള ജില്ലയിലെ കര്‍ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭ്യമാക്കുന്നതിനായി ഏപ്രില്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ അവധി നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ പരിഗണിച്ചു.

യോഗത്തില്‍ ചാമരാജനഗര്‍ ജില്ലാ കളക്ടര്‍ ഡോ. എം.ആര്‍. രവി, മൈസൂര്‍ ജില്ലാ കളക്ടര്‍ രോഹിണി സിന്ദൂരി, കൊടക് ജില്ലാ കളക്ടര്‍ ചാരുലത സൊമാല്‍, വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, ചാമരാജനഗര്‍ ജില്ലാ പോലീസ് മേധാവി അനന്ദ കുമാര്‍, മൈസൂര്‍ ജില്ലാ പോലീസ് മേധാവി സി.ബി. റിഷ്യന്ദ്, കൊടക് ജില്ലാ പോലീസ് മേധാവി ക്ഷമ മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.