ജാഗ്രതയില്‍ സി വിജില്‍ പരാതികളില്‍ 100 മിനുട്ടില്‍ നടപടി.

സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് നേരെ ജാഗ്രതയുടെ കണ്ണുകളുമായി സി വിജില്‍ മൊബൈല്‍ ആപ്പ്. പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ടുളള 38 പരാതികള്‍ സി വിജില്‍ ആപ്പ് വഴി ഇതുവരെ കണ്‍ട്രോള്‍ റൂമിലെത്തി. പൊതുഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചുളള പരാതികളാണ് ഇവയില്‍ ഏറെയും. പരാതികളിലെല്ലാം സമയബന്ധിതമായി നടപടിയെടുത്തതായി എം.സി.സി നോഡല്‍ ഓഫീസര്‍ അറിയിച്ചു. സിവിജില്‍ വഴി ലഭിക്കുന്ന പരാതിയില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പ്പെടുത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പാണ് സി-വിജില്‍. സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന സി വിജില്‍ ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ സമര്‍പ്പിക്കാനാകും. ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ആന്റീ ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്.

പണം, മദ്യം, ലഹരി, മറ്റ് പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വ്യാജ വാര്‍ത്തകള്‍, അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് സിവിജില്‍ സംവിധാന ത്തിലൂടെ പരാതി നല്‍കാം.

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ

വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രധാന കെട്ടിടത്തില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് ഏട്ടിന് ഉച്ചയ്ക്ക് ഒന്നിനകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പോളിടെക്‌നിക്ക്

ഹോസ്റ്റൽ വാർഡൻ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിലെ  പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക്  ഹോസ്റ്റൽ വാർഡനെ ദിവസവേതനത്തിന് നിയമിക്കുന്നു. ബി.എഡ് യോഗ്യതയുള്ള 20- 45 നും മധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാരായ യുവതി – യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം.

മുട്ടിൽ ഡബ്ല്യൂ.ഒ.സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.എ.എസ്.എൽ.പി/എം .എ.എസ്.എൽ.പി/എം.എസ് സി. സ്പീച്ച് പാത്തോളജിസ്റ്റ് യോഗ്യതയുള്ളവർ  ജൂലൈ 29 നകം wmospecials@gmail.com ലോ 9744067001, 9744312033 നമ്പറുകളിലോ ബന്ധപ്പെടണം.

കഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുനെല്ലി: കഞ്ചാവുമായി ഒരാൾ പിടിയിൽ. മാനന്തവാടി, എടവക, വേരോട്ട് വീട്ടിൽ, മുഹമ്മദ് വേരോട്ട്(46) നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ

വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വിൽപ്പനക്കും ഉപയോഗത്തി നുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറ ത്തല വീട്ടിൽ,അമൽ ശിവൻ (30)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.